Posted On
date_range Updated On
date_range വിവാദമുണ്ടാക്കിയത് താനല്ല; ആരോടും അമർഷമില്ലെന്നും ശശി തരൂർ
കൊച്ചി: പാർട്ടി നേതാക്കളിൽ ആരോടും തനിക്ക് അമർഷമില്ലെന്ന് ശശി തരൂർ എം.പി. ആരെ കുറിച്ചും കുറ്റം പറഞ്ഞിട്ടില്ല. നേതാക്കളുമായി സംസാരിക്കാൻ ബുദ്ധിമുട്ടില്ലെന്നും തരൂർ പറഞ്ഞു.
താനൊരു വിവാദവും ഉണ്ടാക്കിയിട്ടില്ല. നിലവിലെ വിവാദം താൻ ഉണ്ടാക്കിയതല്ല. എല്ലാ പരിപാടികളും ഡി.സി.സിയോട് ആലോചിച്ചാണ് നടത്തുന്നത്. വിവാദങ്ങളിൽ കെ.പി.സി.സി അച്ചടക്ക സമിതി ഇതുവരെ ഇടപെട്ടിട്ടില്ലെന്നും തരൂർ വ്യക്തമാക്കി.
ആരോഗ്യ കാരണങ്ങളാലാണ് പരിപാടിയിൽ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ പങ്കെടുക്കാത്തത്. എന്നാൽ, ഓൺലൈൻ അദ്ദേഹം പങ്കെടുക്കും. കോൺക്ലേവിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ കാണാൻ പറ്റിയാൽ കാണുമെന്നും ശശി തരൂർ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.