മണ്ഡലത്തിൽ നേതാക്കൾ സജീവമല്ല; ശശി തരൂർ എ.​െഎ.സി.സിക്ക്​ പരാതി നൽകി

തിരുവനന്തപ​ുരം: ലോക്​സഭാ തെരഞ്ഞെടുപ്പിൽ ചില സ്​ഥലങ്ങളിൽ പ്രചാരണത്തിന്​ നേതാക്കൾ സജീവമായി പ​​​ങ്കെടുക്കുന ്നില്ലെന്ന്​ കാണിച്ച്​ തിരുവനന്തപുരം യു.ഡി.എഫ്​ സ്​ഥാനാർഥി ശശി തരൂർ പാർട്ടിക്ക്​ പരാതി നൽകി. കേരളത്തിൻെറ ചുമത ലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്​നിക്കിനാണ്​​ പരാതി നൽകിയത്​.

തിരുവനന്തപുരത്ത്​ പ്രചാരണ പ്രവർത ്തനങ്ങളിൽ ഏകോപനമില്ല. തിരുവനന്തപുരം, നേമം മണ്ഡലങ്ങളില്‍ ചില നേതാക്കള്‍ സജീവമല്ലെന്നും പരാതിയിൽ പറയുന്നു. എന്നാൽ ആരോപണം നിഷേധിച്ച്​ ഡി.സി.സി പ്രസിഡൻറ്​ നെയ്യാറ്റിൻകര സനൽ രംഗത്തെത്തി.

ഹാ​ട്രി​ക്​ ല​ക്ഷ്യ​ത്തോ​ടെ ക​ള​ത്തി​ലി​റ​ങ്ങി​യ യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി ശ​ശി ത​രൂ​ർ, എ​ൽ.​ഡി.​എ​ഫി​​​​​​െൻറ സി. ​ദി​വാ​ക​ര​ൻ, ബി.​ജെ.​പി​യു​ടെ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ എ​ന്നി​വ​രി​ൽ​നി​ന്ന്​ ക​ടു​ത്ത മ​ത്സ​ര​മാ​ണ്​ നേ​രി​ടു​ന്ന​ത്. ക​ഴി​ഞ്ഞ ത​വ​ണ ബി.​ജെ.​പി ര​ണ്ടാം സ്ഥാ​ന​െ​ത്ത​ത്തി​യ മ​ണ്ഡ​ല​ത്തി​ലെ നാ​ല്​ നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലും അ​വ​ർ ലീ​ഡ്​ നേ​ടി​യി​രു​ന്നു. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​മ​ത്ത്​ അ​ക്കൗ​ണ്ടും തു​റ​ന്നു. ഇൗ ​വെ​ല്ലു​വി​ളി​യെ​യും ഇ​ട​തു മു​ന്ന​ണി​യു​ടെ ശ​ക്ത​മാ​യ പ്ര​ചാ​ര​ണ​ത്തെ​യും ഒ​രു​പോ​ലെ മ​റി​ക​ട​ക്കു​ക എ​ന്ന ല​ക്ഷ്യ​മാ​ണ്​ യു.​ഡി.​എ​ഫി​ന്​ മു​ന്നി​ൽ. അതിനിടെയാണ്​ പ​ല വാ​ർ​ഡു​ക​ളി​ലും സ്​​ക്വാ​ഡ്​ പ്ര​വ​ർ​ത്ത​നം സ​ജീ​വ​മ​ല്ലെ​ന്ന ആ​ക്ഷേ​പ​ം ഉ​യ​രു​ന്ന​ത്.

മു​തി​ർ​ന്ന നേ​താ​വി​​​​​​െൻറ അ​നു​യാ​യി​ക​​ൾ പ്ര​ചാ​ര​ണ​ത്തി​ൽ​നി​ന്ന്​ മു​ങ്ങു​െ​ന്ന​ന്ന ആ​ക്ഷേ​പം പാർട്ടിതലത്തിൽ ഉ​യ​ർ​ന്നിരുന്നു. ഇതിന്​ ശ​ക്തി​പ​ക​രും വി​ധം പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​നി​ന്ന്​ ഒ​ളി​ച്ചോ​ടു​ന്നവർക്കെ​തി​രെ പ​രാ​തി​കൊ​ടു​ക്കു​മെ​ന്ന്​ ജി​ല്ല കോ​ൺ​ഗ്ര​സ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​ ത​മ്പാ​നൂ​ർ സ​തീഷ്​ ഫേ​സ്​​ബു​ക്ക്​ പോ​സ്​​റ്റി​ട്ടിരുന്നു. ഡി.​സി.​സി യോ​ഗ​ത്തി​ൽ വി​ഷ​യം വി​മ​ർ​ശ​ന​വി​ധേ​യ​മാ​യ​തോ​ടെ അ​ദ്ദേ​ഹം പോ​സ്​​റ്റ്​ പി​ൻ​വ​ലി​ച്ചു. തുടർന്ന്​ ബു​ധ​നാ​ഴ്​​ച സ​തീ​ഷി​നെ മ​ണ​ക്കാ​ട്​ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ചു​മ​ത​ല​യി​ൽ​നി​ന്ന്​ മാ​റ്റി. മ​റ്റൊ​രു മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ചു​മ​ത​ല ന​ൽ​കുകയായിരുന്നു.

പ്രശ്​നങ്ങളാന്നുമില്ലെന്ന്​ പുറമെ പറയാൻ കോ​ൺഗ്രസ്​ ശ്രമിച്ചുവെങ്കിലും ആഭ്യന്തര കലഹം നടക്കുന്നുവെന്ന്​ സൂചിപ്പിക്കുന്നതാണ്​ ശശി തരൂരിൻെറ പരാതി.

Tags:    
News Summary - Shashi Tharoor Complaints to AICC - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.