Posted On
date_range Updated On
date_range ഷാൻ വധം: ഒരാൾകൂടി അറസ്റ്റിൽ
ആലപ്പുഴ: മണ്ണഞ്ചേരിയിൽ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എസ്. ഷാൻ കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിൽ. പ്രതികളെ ഒളിവിൽ താമസിക്കാനും മറ്റും സഹായങ്ങൾ നൽകിയതിന് ചേർത്തല മുനിസിപ്പൽ 13ാം വാർഡിൽ എരമത്ത് വീട്ടിൽ അനിൽകുമാറാണ് (34) പിടിയിലായത്.
കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഇതോടെ 17 ആയി. ഡിസംബർ 18നാണ് ഷാനെ ആർ.എസ്.എസ് പ്രവർത്തകർ സംഘം ചേർന്ന് കൊലപ്പെടുത്തിയത്. പിറ്റേന്ന് ബി.ജെ.പി നേതാവ് രഞ്ജിത് ശ്രീനിവാസ് കൊല്ലപ്പെട്ടു. സംഭവത്തിൽ എസ്.ഡി.പി.ഐ പ്രവർത്തകരാണ് പ്രതികൾ. ഇതുവരെ 18 പേരാണ് അറസ്റ്റിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.