കൊല്ലപ്പെട്ട ഷാൻ, പ്രതി ജോമോൻ

ഷാൻ വധം; മനുഷ്യാവകാശ കമീഷൻ കേസെടുത്തു

യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി തോളിൽ ചുമന്ന് പൊലീസ് സ്റ്റേഷന്റെ മുറ്റത്തു കൊണ്ടിട്ട സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കോട്ടയം ജില്ല പൊലീസ് മേധാവി അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ആവശ്യപ്പെട്ടു.

മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. പ്രതി ജോമോനുമായി പൊലീസ് നടത്തിയ തെളിവെടുപ്പിൽ ഷാനിന്‍റെ അടിവസ്ത്രവും ബെൽറ്റും ഷൂസും കണ്ടെത്തി. മർദ്ദിക്കാൻ ഉപയോഗിച്ച മരക്കമ്പുകളും കണ്ടെത്തിയിട്ടുണ്ട്.

ഷാൻ ബാബുവിന് ക്രൂര മർദ്ദനം നേരിടേണ്ടി വന്നുവെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ട്. ഇന്നലെ പുലർച്ചെയാണ് കോട്ടയത്തെ ഞെട്ടിച്ച അരുംകൊലയുണ്ടായത്. ഗുണ്ടയായ ജോമോൻ ജോസാണ് ഷാൻ എന്ന പത്തൊമ്പതുകാരനെ തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്ന ശേഷം മൃതദേഹം പൊലീസ് സ്റ്റേഷന് മുന്നിൽ കൊണ്ടുപോയിട്ടത്. ജില്ലയിലെ തന്‍റെ ഗുണ്ടാ സാമ്രാജ്യം വീണ്ടെടുക്കാനായിരുന്നു ജോമോന്‍റെ ക്രൂരകൃത്യം. 

Tags:    
News Summary - Shan murder; Human Rights Commission registered case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.