Posted On
date_range Updated On
date_range ഭർതൃമാതാവിന്‍റെ പരാതിയിൽ യുവതിയെ കുടിയിറക്കാൻ ശ്രമം
തിരുവനന്തപുരം: പോത്തൻകോട് യുവതിയെ ഭർതൃവീട്ടിൽനിന്ന് കുടിയിറക്കാൻ പൊലീസിന്‍റെ ശ്രമം. അയിരൂപ്പാറയിൽ ഷംനയെ കു ടിയിറക്കാനാണ് പൊലീസ് എത്തിയത്. എന്നാൽ ഷംനയും മകനും വീടു വിട്ടിറങ്ങാൻ തയാറായില്ല. നാട്ടുകാരും പ്രതിഷേധമുയർത്തിയതോടെ പൊലീസ് പിൻവാങ്ങി.
ഭർത്താവ് ഷാഫി നിയമപരമായി ബന്ധം വേർപ്പെടുത്താതെ തൃശൂർ ചാവക്കാട്ടുനിന്ന് മൂന്നാമതും വിവാഹം കഴിച്ചതായി യുവതി പറയുന്നു. ഭർതൃമാതാവാണ് യുവതിക്കെതിരെ കേസ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.