ഷമ്മി തിലകനെ അമ്മയിൽ നിന്ന് പുറത്താക്കി

കൊച്ചി: നടൻ ഷമ്മിതിലകനെ താരസംഘടനയായ അമ്മയിൽ നിന്ന് പുറത്താക്കി. അമ്മയുടെ കഴിഞ്ഞ ജനറൽ ബോഡി യോഗം മൊബൈലിൽ ചിത്രീകരിച്ചതിനാണ് നടപടി. ഷമ്മി തിലകൻ യോഗത്തിന് എത്തിയിരുന്നില്ല. അമ്മ ഭാരവാഹികൾക്കെതിരെ സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടതും നടപടിക്ക് കാരണമായി. ജഗദീഷ് മാത്രമാണ് അച്ചടക്ക നടപടി വേണ്ടെന്ന് വാദിച്ചത്.

ജനറൽ ബോഡി യോഗം മൊബൈലിൽ പകർത്തിയതിനെ കുറിച്ച് അച്ചടക്ക സമിതിക്കു മുമ്പാകെ ഷമ്മി തിലകൻ വിശദീകരണം നൽകിയിരുന്നില്ല. നാലുതവണ ഷമ്മിയോട് ഹാജരാകാൻ അമ്മ നിർദേശിച്ചിരുന്നു. 

പ്രസിഡന്റ് മോഹൻ ലാലിന്റെ അധ്യക്ഷതയിലാണ് കൊച്ചിയിൽ അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം നടക്കുന്നത്. യോഗത്തിൽ ബലാത്സംഗക്കേസിൽ കുറ്റാരോപിതനായ നിർമാതാവും നടനും അമ്മ എക്സിക്യുട്ടീവ് കമ്മിറ്റി അംഗവുമായിരുന്ന വിജയ് ബാബു പ​ങ്കെടുക്കുന്നുണ്ട്.

വിജയ് ബാബുവിനെതിരെയുള്ള ബലാൽസംഗക്കേസ് യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് റിപ്പോർട്ട്. ബലാത്സംഗക്കേസിൽ കുറ്റാരോപിതനായ വിജയ് ബാബുവിനെ അമ്മയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യമുയർന്നിരുന്നു. എന്നാൽ ആരോപണത്തെ തുടർന്ന് സംഘടനയിൽ നിന്ന് സ്വയം മാറിനിൽക്കുന്ന താരത്തിനെ പുറത്താക്കേണ്ട ആവശ്യമില്ലെന്ന നിലപാടിലാണ് അമ്മ.

നടൻ ഹരീഷ് പേരടിയുടെ രാജി, ഷമ്മി തിലകനെതിരായ നടപടി എന്നിവയും ചർച്ചയിൽ ഉയർന്നു വന്നേക്കും. നാലുമണിക്കു ശേഷം അമ്മ ഭാരവാഹികൾ മാധ്യമങ്ങളെ കാണും. അമ്മയു​ടെ ആഭ്യന്തര പരാതി പരിഹാര സെല്ലിൽ നിന്ന് മാല പാർവതി നേരത്തേ രാജിവെച്ചിരുന്നു. കോവിഡ് ബാധിച്ചതിനാൽ അവർ യോഗത്തിൽ പ​ങ്കെടുക്കുന്നില്ല.

Tags:    
News Summary - Shammi thilakan expelled from AMMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.