ഷ​മ്മി മേ​ലേ പ​ട്ടാ​മ്പി​യി​ൽ റോ​ഡി​ലെ കു​ഴി​യി​ൽ കു​ളി​ച്ച് പ്ര​തി​ഷേ​ധി​ക്കു​ന്നു

ഷമ്മി ഹീറോയാടാ ഹീറോ..

പട്ടാമ്പി: ഇത് കുമ്പളങ്ങി നൈറ്റ്സിലെ സൈക്കോ ഷമ്മിയല്ല, പട്ടാമ്പിക്കടുത്ത് അണ്ടലാടി സ്വദേശി ഷമ്മിയാണ്. പട്ടാമ്പിയിലെ തകർന്ന റോഡുകളോടുള്ള അധികാരികളുടെ നിസ്സംഗതയിൽ പ്രതിഷേധിച്ചാണ് ഷമ്മി റോഡിലിറങ്ങിയത്. കുഴിയിലെ ചളിവെള്ളം കോരി കുളിച്ചായിരുന്നു ഷമ്മിയുടെ ഒറ്റയാൾ പോരാട്ടം. മേലേ പട്ടാമ്പി കൽപക സ്ട്രീറ്റിൽ വെള്ളിയാഴ്ച രാവിലെ 11.30ഓടെയായിരുന്നു പ്രതിഷേധം.

മേലേ പട്ടാമ്പിയിലെ പ്രമുഖ ഗൃഹോപകരണ സ്ഥാപനത്തിലെ ജീവനക്കാരനാണ് താനെന്നും നിത്യേന ഈ കുഴി താണ്ടിയുള്ള ദുരിത യാത്രയിൽ മനം മടുത്താണ് അധികൃതരുടെ കണ്ണു തുറപ്പിക്കാൻ പുതിയ സമരമാർഗം സ്വീകരിച്ചതെന്നും ഷമ്മി പറയുന്നു.റോഡിലെ കുഴി മാത്രമടച്ചുള്ള തരികിടപ്പണി പോരാ, പൊളിഞ്ഞ ഭാഗം പൂർണമായും പൊളിച്ചെടുത്ത് ഉറപ്പോടെ പണിയണമെന്നും ഷമ്മി ആവശ്യപ്പെടുന്നു.

ഹൈകോടതി ഇക്കാര്യത്തിൽ ഇടപെട്ട് തീരുമാനമുണ്ടാക്കണം. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടിയെടുക്കണം -ഷമ്മിയുടെ ആവശ്യങ്ങൾ പരിമിതമാണ്.റോഡിന്റെ ദുരവസ്ഥക്ക് കാരണം ഭരണപക്ഷമോ പ്രതിപക്ഷമോ എന്ന ചോദ്യമുയർത്തിയുള്ള പ്ലക്കാർഡ് കുഴിയിൽ സ്ഥാപിച്ചശേഷമായിരുന്നു മടക്കം.

Tags:    
News Summary - Shammi is the real hero

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.