ഷെഹലയുടെ മരണം: സർവജന സ്​കൂൾ വിദ്യാർഥികൾ ഉപരോധിച്ചു

സുൽത്താൻ ബത്തേരി: സർവജന ഹയർ സെക്കൻഡറി സ്‌കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷഹല ഷെറിൻ ക്ലാസ് മുറിയിൽ പാമ്പുകടിയ േറ്റ് മരിച്ച സംഭവത്തിൽ അഞ്ചാംദിവസവും പ്രതിഷേധം അണയുന്നില്ല. തിങ്കളാഴ്ച രാവിലെ സ്‌കൂളിൽ എത്തിയ വിദ്യാർഥികൾ ഷഹ ലയുടെ ഫോട്ടോയും കൈയിലേന്തി സ്‌കൂൾ ഗേറ്റിനു മുന്നിൽ കുത്തിയിരുന്ന്​ പ്രതിഷേധിച്ചു. അമ്പതോളം വിദ്യാർഥികളുടെ ന േതൃത്വത്തിലായിരുന്നു പ്രതിഷേധം.

അധ്യാപകരുടെ വാഹനങ്ങൾ കോമ്പൗണ്ടിൽ കയറ്റരുതെന്നും കുറ്റക്കാരായവരെ സർവിസി ൽനിന്നു പുറത്താക്കണമെന്നും സ്‌കൂളിൽ പി.ടി.എ ഒഴിവാക്കി മാനേജ്മ​െൻറ് കമ്മിറ്റി രൂപവത്കരിക്കണമെന്നും ആവശ്യപ്പ െട്ടായിരുന്നു വിദ്യാർഥികളുടെ പ്രതിഷേധം. ഇതിനിടെ സ്‌കൂളിലെത്തിയ രക്ഷിതാക്കൾ കുട്ടികളോട് സമരം അവസാനിപ്പിക്കണമെന്നും ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചതാണന്നും പറഞ്ഞു. എന്നാൽ തങ്ങൾ ഉന്നയിക്കുന്ന കാര്യത്തിൽ ഉറപ്പുലഭിച്ചാൽ മാത്രമേ പിന്മാറൂ എന്ന നിലപാടിൽ വിദ്യാർഥികൾ ഉറച്ചുനിന്നു. ഇതിനിടെ സ്കൂളിലെത്തിയ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വിദ്യാർഥികളുടെ അടുത്തെത്തി പരാതി കേൾക്കുകയും വിദ്യാർഥികൾ ഒപ്പിട്ട നിവേദനം സ്വീകരിക്കുകയും ചെയ്തു.

നിലവിലെ പ്രശ്‌നങ്ങൾ ഗൗരവത്തോടെ സർക്കാറി​െൻറ ശ്രദ്ധയിൽപെടുത്തുമെന്നും പരിഹാരമുണ്ടാക്കാമെന്നും മന്ത്രി ഉറപ്പുനൽകി. തുടർന്ന് സംയുക്തമായി യുവജന സംഘടനകളുടെ നേതൃത്വത്തിൽ സ്‌കൂളിൽ പ്രതിഷേധപ്രകടനം നടത്തിയതിനുശേഷം ടൗൺ വഴി എ.ഇ.ഒ ഓഫിസിലെത്തി. പി.ടി.എ പിരിച്ചു വിടണമെന്നും കുറ്റക്കാരായ അധ്യാപകരുടെ പേരിൽമാത്രം നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് എ.ഇ.ഒ, എം.എൽ.എ, ഡി.ഡി.ഇ എന്നിവർക്ക് നിവേദനവും നൽകി. പി.ടി.എ ഗോ ബാക്ക് വിളിച്ചാണ് വിദ്യാർഥികൾ പ്രതിഷേധപ്രകടനം നടത്തിയത്. വിദ്യാർഥികളുടെ ആവശ്യങ്ങളിന്മേൽ അന്വേഷിച്ച് നടപടികൾ എടുക്കാമെന്ന് അധികൃതർ ഉറപ്പുനൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്. ഹൈസ്കൂൾ, ഹയർ സെക്കൻഡറി ക്ലാസുകൾ ചൊവ്വാഴ്ച പുനരാരംഭിക്കും.

ഹയർ സെക്കൻഡറി പ്രിൻസിപ്പൽ അസോസിയേഷൻ പ്രതിഷേധിച്ചു
കൽപറ്റ: വിദ്യാർഥിനിയുടെ ദാരുണ മരണം അധ്യാപക സമൂഹത്തിന് പൊതുസമൂഹത്തി​െൻറ മുന്നിൽ നാണക്കേട് ഉണ്ടാക്കിയെങ്കിലും ഇതി​െൻറ മറവിൽ സർക്കാറി​െൻറ മുഖം രക്ഷിക്കാനും ജനരോഷം ശമിപ്പിക്കാനും ഹയർ സെക്കൻഡറി പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്ത നടപടിയിൽ ഹയർ സെക്കൻഡറി പ്രിൻസിപ്പൽ അസോസിയേഷൻ പ്രതിഷേധിച്ചു. ജില്ല കമ്മിറ്റി പ്രസിഡൻറ് എൻ.പി. മാർട്ടിൻ, ജനറൽ സെക്രട്ടറി പി.എ. അബ്​ദുൽനാസർ, ട്രഷറർ എൻ.ജെ. മാത്യു, മിനി സി. ഇയ്യാക്കൂ, എം.ആർ. രവി, താജ് മൻസൂർ, എം.ജെ. ജെസ്സി എന്നിവർ സംസാരിച്ചു.

മുനിസിപ്പൽ ചെയർമാൻ രാജിവെക്കണം -എം.എസ്.എഫ്
കൽപറ്റ: വിദ്യാർഥിനി പാമ്പു കടിയേറ്റ് മരിച്ച സംഭവത്തിൽ വീഴ്ചവരുത്തിയ സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി ചെയർമാൻ ടി.എൽ. സാബു രാജിവെക്കണമെന്ന് എം.എസ്.എഫ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി സ്കൂളി​െൻറ വികസനം, താൽക്കാലിക അധ്യാപക നിയമനം, ഓരോ അധ്യയന വർഷത്തെയും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതുൾ​െപ്പടെ മുനിസിപ്പാലിറ്റിയുടെ അധികാര പരിധിയിലാണ് വരുന്നത്. എന്നാൽ വേണ്ട പരിശോധനകൾ നടത്താതെയാണ് സ്കൂളിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയത്. കിഫ്ബിയിൽ അനുവദിച്ചു എന്ന് പറയപ്പെടുന്ന ഒരു കോടി രൂപ ചെലവഴിക്കേണ്ടത് മുനിസിപ്പാലിറ്റിയും ഡി.ഡി.ഇ ഓഫിസും പ്രധാനാധ്യാപകനുമാണ്. ഈ വസ്തുത മറച്ചുവെച്ച് എം.എൽ.എയുടെയും എം.പിയുടെയും ജില്ല പഞ്ചായത്തി​െൻറയും തലയിൽ കെട്ടിവെച്ച് നാടകംകളിച്ച ചെയർമാൻ നാണക്കേടാണ്. ഈ വിഷയത്തിൽ പൊതുസമൂഹത്തോട് മാപ്പ് പറഞ്ഞ് അദ്ദേഹം രാജിവെക്കണമെന്നും ആവശ്യപ്പെട്ടു. പ്രസിഡൻറ് പി.പി. ഷൈജൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റമീസ് പനമരം, മുനവ്വറലി സാദത്ത്, ഷംസീർ ചോലക്കൽ, റിൻഷാദ് മില്ല്മുക്ക്, എൻ. അഷ്മൽ, ജൈഷൽ എന്നിവർ സംസാരിച്ചു.

Tags:    
News Summary - Shahla Sherin's death - Students protest - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.