ഷഹലയുടെ മരണം: ഉത്തരവാദികൾക്കെതിരെ കർശന നടപടി -വിദ്യാഭ്യാസ മന്ത്രി

കൽപറ്റ: ക്ലാസ്​ മുറിയിൽ പാമ്പു കടിയേറ്റു മരിച്ച ഷഹ​ല ഷെറിൻെറ വീട് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്​ സന്ദർ ശിച്ചു. രാവിലെ മന്ത്രി വി.എസ്. സുനിൽ കു​മാറിനോടൊപ്പമാണ്​ രവീന്ദ്രനാഥ്​ ഷഹ​ലയുടെ വീട്ടിലെത്തിയത്​. ഷഹ​ലയുടെ മാതാവുമായും കുടുംബാംഗങ്ങളുമായു​ം മന്ത്രി സംസാരിച്ചു.

ഷഹ​ലക്കുണ്ടായ ദുരന്തത്തിൽ ഉത്തരവാദികളായവർക്കെതി രെ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന്​ രവീന്ദ്രനാഥ്​ പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണത്തിന്​ പൊതുവിദ്യാഭ്യാസ ഡയറക്​ടറേറ്റിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്​. കേരളത്തിലെ മുഴുവൻ സ്​കൂളുകളിലും ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാവാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്​. ​

വയനാട്​ ജില്ലയിലെ എല്ലാ സ്​കൂളുകളിലും ആർ.ഡി.ഡിയുടെ നേതൃത്വത്തിൽ പരിശോധനകൾ നടത്തും. ഏതെങ്കിലും സ്​കൂളുകളിൽ ശുചിമുറികളിലോ ക്ലാസ്​ മുറികളിലോ എന്തെങ്കിലും പാളിച്ചകളുണ്ടെങ്കിൽ അതെല്ലാം പരിഹരിക്കാനാവശ്യമായ സമഗ്രമായ പാക്കേജ്​ തയാറാക്കുമെന്നും അതിന്​ സംസ്ഥാന സർക്കാർ ഫണ്ട്​ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

സർവജന സ്​കൂളിന്​ ഒരു കോടി രൂപ കിഫ്​ബിയിൽ അനുവദിച്ചിട്ടുണ്ട്​. സുൽത്താൻ ബത്തേരി നഗരസഭയുടെ നേതൃത്വത്തിലാണ്​ നൽകുന്നത്​. ഇത്​ കൂടാതെ ഉടൻ തന്നെ വിദ്യാഭ്യാസ വകുപ്പ്​ സ്​കൂളിന് രണ്ട്​ കോടി രൂപ കൂടി ​പ്രഖ്യാപിക്കുകയാണ്​. നഗരസഭ ഉടൻ തന്നെ അതിൻെറ എസ്​റ്റിമേറ്റ്​ എടുത്തു തന്നാൽ ഈ വർഷം തന്നെ ആ പണം അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ മന്ത്രി രവീന്ദ്രനാഥിനെ എം.എസ്​.എഫ്​ പ്രവർത്തകർ കരി​ങ്കൊടി കാണിച്ച്​ പ്രതിഷേധിച്ചു. കൽപറ്റയിൽ വെച്ചായിരുന്നു കരി​​ങ്കൊടി പ്രതിഷേധം.

Tags:    
News Summary - shahla sherin's death; strong action will be taken said education minister -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.