ഷാജഹാൻ വധം: സി.പി.എം പ്രകടനം പോലും നടത്താത്തതിന് കാരണം കൊല്ലപ്പെട്ടവന്റെ പേര് -സി.എ. റഊഫ്

പാലക്കാട്: മരുത റോഡിൽ സി.പി.എം പ്രവർത്തകൻ കൊല്ലപ്പെട്ടിട്ടും സംസ്ഥാന വ്യാപകമായി പ്രകടനം നടത്താൻ പോലും സിപിഎമ്മിന് സാധിച്ചില്ലെന്നും അതിന് കാരണം കൊല്ലപ്പെട്ടവന്റെ പേര് ഷാജഹാൻ എന്ന് ആയതുകൊണ്ടാണെന്നും പോപുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ. റഊഫ്. ധീരജ്‌ വധം ഉൾപ്പടെയുള്ള സമീപകാല സംഭവങ്ങളും ഇതും തമ്മിലുള്ള താരതമ്യം ഇതാണ് വ്യക്തമാക്കുന്നത്. പ്രതികൾ സി.പി.എമ്മോ ആർ.എസ്.എസോ എന്ന് തിരിച്ചറിയാനാവാത്ത വിധം സി.പി.എമ്മും ആർ.എസ്.എസും തമ്മിലുള്ള വ്യത്യാസം കുറഞ്ഞു വന്നിരിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.

'കൊലപാതക വാർത്ത വന്നയുടനെ സിപിഎം ഇറക്കിയ പോസ്റ്ററിൽ 'ആർഎസ്എസുകാർ' ഷാജഹാനെ കൊലപ്പെടുത്തി എന്ന് നൽകി. പിന്നീട് സിപിഎം ഇറക്കിയ വാർത്താകുറിപ്പിൽ 'സാമൂഹ്യവിരുദ്ധ സംഘം' ആയിമാറി. ആദ്യം ആർഎസ്എസ് എന്ന് പറയാനും പിന്നീട് സാമൂഹ്യ വിരുദ്ധർ എന്ന് ലഘൂകരിക്കാനും എന്താണ് കാരണം എന്ന് സിപിഎം തന്നെയാണ് വിശദീകരിക്കേണ്ടത്' -റഊഫ് പറഞ്ഞു.

'ഹിന്ദുക്കളായ സി.പി.എമ്മുകാർക്ക് യാതൊരു പ്രകോപനവും ഇല്ലാതെ മുസ്ലിമായ ഒരു സഹപ്രവർത്തകനെ കൊല്ലാൻ സാധിക്കുന്ന വിധം ഹൈന്ദവ വർഗീയത സി.പി.എമ്മിൽ വേരൂന്നിയിരിക്കുന്നു.

പ്രതികൾ സാമൂഹ്യ വിരുദ്ധർ എന്ന ധാരണയിൽ എത്തുന്നതോടെ ആർ.എസ്.എസുകാരെ തിരിച്ചടിക്കുന്നതിൽ നിന്നും ഒഴിഞ്ഞുമാറാൻ കഴിയും എന്ന് സി.പി.എം തന്നെ കരുതുന്നു. മതനിരപേക്ഷ പാർട്ടി എന്ന് സ്വയം പറയുമ്പോഴും ഹിന്ദുത്വ ആശയങ്ങൾ നിലപാടായി കൊണ്ടു നടക്കുന്ന പാർട്ടിയാണ് സി.പി.എം. ഹിന്ദുത്വത്തിൽ 'ഹരം' കൂടിയ സിപിഎം നൽകുന്ന വിദ്യഭ്യാസം ആർഎസ്എസ് നൽകുന്ന ഹിന്ദുത്വ വിദ്യാഭ്യാസവുമായി വ്യത്യാസങ്ങൾ ഒന്നുമില്ല. നാളെ ഏതൊരു മുസ്ലിമിന്റെയും ഇടനെഞ്ചിലേക്ക് കഠാര കുതിയിറക്കാൻ കഴിയും വിധം മുസ്‌ലിം ഉന്മൂലന ആശയം സിപിഎമ്മും കൊണ്ടു നടക്കുന്നുണ്ട്. അതിൽ 'സഖാവ്' എന്ന വിശേഷണത്തിന് പ്രത്യേക പരിഗണയൊന്നും ലഭിക്കണമെന്നില്ല' -റഊഫ് ആരോപിച്ചു.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം:

പാലക്കാട് ഷാജഹാൻ വധം. മൃതദേഹങ്ങൾക്കായി തർക്കമുന്നയിക്കുന്നത് കണ്ടിട്ടുണ്ട്. കൊലയാളികൾക്കായി തർക്കമുന്നയിക്കുന്നത് കാണുന്നത് ആദ്യമായാണ്.

കഴിഞ്ഞ ദിവസം പാലക്കാട് മരുത റോഡിൽ കൊല്ലപ്പെട്ട ഷാജഹാൻ സിപിഎം പ്രവർത്തകൻ ആണെന്നത് മാത്രമാണ് തർക്കമില്ലാത്ത കാര്യം. അതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങൾ മുഴുവനും രണ്ടഭിപ്രായത്തിലാണ് കാണുന്നത്.

1. കൊലപാതക വാർത്ത വന്നയുടനെ സിപിഎം ഇറക്കിയ പോസ്റ്ററിൽ കണ്ടത് 'ആർഎസ്എസുകാർ' ഷാജഹാനെ കൊലപ്പെടുത്തി എന്നാണ്. പിന്നീട് സിപിഎം ഇറക്കിയ വാർത്താകുറിപ്പിൽ അത് 'സാമൂഹ്യവിരുദ്ധ സംഘം' ആയിമാറി. ആദ്യം ആർഎസ്എസ് എന്ന് പറയാനും പിന്നീട് സാമൂഹ്യ വിരുദ്ധർ എന്ന് ലഘൂകരിക്കാനും എന്താണ് കാരണം എന്ന് സിപിഎം തന്നെയാണ് വിശദീകരിക്കേണ്ടത്.

2. തന്റെ മകൻ ഉൾപ്പടെയുള്ള ക്രിമിനലുകളാണ് ഷാജഹാനെ വെട്ടിക്കൊന്നത് എന്ന് ദൃസാക്ഷി കൂടിയായ, അക്രമി സംഘത്തിൽ ഉണ്ടായിരുന്ന സുജീഷിന്റെ അച്ഛൻ സുരേഷ് പറയുന്നു. വെട്ടിയവർ സിപിഎം പ്രവർത്തകർ ആണെന്നും അദ്ദേഹം പറഞ്ഞു. ഇതേ സുരേഷ് തന്നെ പിന്നീട് പറയുന്നത് വെട്ടിയവർ ആർഎസ്എസ് പ്രവർത്തകർ ആണെന്നാണ്.

3. ഷാജഹാന്റെ കൊലപാതകത്തിൽ അനുശോചിച്ച് പോസ്റ്റിട്ട മുസ്‌ലിം പ്രൊഫൈലുകളോട് ഷാജഹാൻ മുസ്‌ലിം ആയ്തുകൊണ്ടല്ലേ നിങ്ങൾ പോസ്റ്റിടുന്നത് എന്ന് കയർക്കുന്നത് സിപിഎം സൈബർ പോരാളികൾ തന്നെയാണ്.

4. ആദ്യം ആർഎസ്എസ് എന്നും പിന്നീട് സാമൂഹ്യ വിരുദ്ധർ എന്നും തീർപ്പാക്കിയ പ്രതികൾ ആർഎസ്എസ് തന്നെയാണെന്ന് വിധിപറയാൻ സിപിഎം എടുത്ത സമയം എന്തിനാണ്.

5. ഞാൻ മനസ്സിലാക്കുന്നത് പ്രതികൾ സിപിഎമ്മോ ആർഎസ്എസോ എന്ന് തിരിച്ചറിയാനാവാത്ത വിധം സിപിഎമ്മും ആർഎസ്എസും തമ്മിലുള്ള വ്യത്യാസം കുറഞ്ഞു വന്നിരിക്കുന്നു.

6. ഹിന്ദുക്കളായ സിപിഎമ്മുകാർക്ക് യാതൊരു പ്രകോപനവും ഇല്ലാതെ മുസ്ലിമായ ഒരു സഹപ്രവർത്തകനെ കൊല്ലാൻ സാധിക്കുന്ന വിധം ഹൈന്ദവ വർഗീയത സിപിഎമ്മിൽ വേരൂന്നിയിരിക്കുന്നു.

7. പ്രതികൾ സാമൂഹ്യ വിരുദ്ധർ എന്ന ധാരണയിൽ എത്തുന്നതോടെ ആർഎസ്എസുകാരെ തിരിച്ചടിക്കുന്നതിൽ നിന്നും ഒഴിഞ്ഞുമാറാൻ കഴിയും എന്ന് സിപിഎം തന്നെ കരുതുന്നു.

8. മുസ്‌ലിം പേരുള്ള സിപിഎമ്മുകാരെ ആർഎസ്എസുകാർ കൊലപ്പെടുത്തിയ സംഭവങ്ങളിൽ ഏതെങ്കിലും ഒരു കേസിൽ സിപിഎമ്മുകാർ തിരിച്ചടിച്ചതായി നിങ്ങളുടെ അറിവിൽ ഉണ്ടോ. ബ്രണ്ണൻ കോളേജിലെ സലാമും പട്ടാമ്പി കോളേജിലെ സൈതാലിയും മുതൽ ഷാജഹാൻ വരെ എത്തി നിൽക്കുന്ന കേസുകൾ ഒന്ന് പരിശോധിച്ചു നോക്കൂ.

9. സംശയരഹിതമായി സിപിഎം പ്രവർത്തകൻ ആണെന്ന് സ്ഥിരീകരിച്ച ഒരാൾ കൊല്ലപ്പെട്ടിട്ട് സംസ്ഥാന വ്യാപകമായി പ്രകടനം നടത്താൻ പോലും സിപിഎമ്മിന് സാധിച്ചില്ല. അതിന് കാരണം കൊല്ലപ്പെട്ടവന്റെ പേര് ഷാജഹാൻ എന്ന് ആയതുകൊണ്ടാണ് എന്നു തന്നെയല്ലേ ധീരജ്‌ ഉൾപ്പടെയുള്ള സമീപകാല സംഭവങ്ങളും ഇതും തമ്മിലുള്ള താരതമ്യം വ്യക്തമാക്കുന്നത്.

10. മതനിരപേക്ഷ പാർട്ടി എന്ന് സ്വയം പറയുമ്പോഴും ഹിന്ദുത്വ ആശയങ്ങൾ നിലപാടായി കൊണ്ടു നടക്കുന്ന പാർട്ടിയാണ് സിപിഎം. ഹിന്ദുത്വത്തിൽ 'ഹരം' കൂടിയ സിപിഎം നൽകുന്ന വിദ്യഭ്യാസം ആർഎസ്എസ് നൽകുന്ന ഹിന്ദുത്വ വിദ്യാഭ്യാസവുമായി വ്യത്യാസങ്ങൾ ഒന്നുമില്ല. നാളെ ഏതൊരു മുസ്ലിമിന്റെയും ഇടനെഞ്ചിലേക്ക് കഠാര കുതിയിറക്കാൻ കഴിയും വിധം മുസ്‌ലിം ഉന്മൂലന ആശയം സിപിഎമ്മും കൊണ്ടു നടക്കുന്നുണ്ട്. അതിൽ 'സഖാവ്' എന്ന വിശേഷണത്തിന് പ്രത്യേക പരിഗണയൊന്നും ലഭിക്കണമെന്നില്ല.

Tags:    
News Summary - Shahjahan murder: CPM not even protesting because the name of victim - popular front of india secretary C.A. Raoof

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.