ഷഹബാസ് കൊലപാതകം: പ്രതികളെ പരീക്ഷ എഴുതാൻ അനുവദിച്ചതിനെതിരെ പ്രതിഷേധം; ജെൻഡർ പാർക്കിന് പൊലീസ് സുരക്ഷ

കോഴിക്കോട്: താമരശ്ശേരി ഷഹബാസ് കൊലപാതക കേസിലെ പ്രതികളെ പരീക്ഷ എഴുതാൻ അനുവദിച്ചതിനെതിരെ വിദ്യാർഥി, യുവജന സംഘടനകളുടെ പ്രതിഷേധം. രാവിലെ വെള്ളിമാടുകുന്നിലെ ഒബ്‌സര്‍വേഷന്‍ ഹോം സ്ഥിതി ചെയ്യുന്ന ജെൻഡർ പാർക്കിന് മുമ്പിലാണ് കെ.എസ്.യു, എം.എസ്.എഫ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്.

പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധം കണക്കിലെടുത്ത് ജെൻഡർ പാർക്കിന് മുമ്പിൽ വൻ പൊലീസ് സന്നാഹമുണ്ട്. കെ.എസ്.യു ജില്ല പ്രസിഡന്‍റ് വി.ടി. സൂരജ്, സംസ്ഥാന കമ്മിറ്റിയംഗം അര്‍ജുന്‍ പൂനത്ത്, ജില്ല ജനറല്‍ സെക്രട്ടറിമാരായ രാഹുല്‍ ചാലില്‍, മെബിന്‍ പീറ്റര്‍, ഫിലിപ്പ് ജോണ്‍, ശേഷ ഗോപന്‍, നൂര്‍ നിഹാദ്, ജോര്‍ജ് കെ. ജോസ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. 

കേസിലെ പ്രതികളായ അഞ്ച് വിദ്യാർഥികളുടെ പത്താം ക്ലാസ് പരീക്ഷ ഒബ്‌സര്‍വേഷന്‍ ഹോമിൽ തന്നെ നടക്കും. പരീക്ഷക്കുള്ള ചോദ്യപേപ്പർ ജുവനൈൽ ഹോമിൽ എത്തിച്ചു. കൂടാതെ, കോഴിക്കോട് ഡി.ഇ.ഒ അബ്ദുൽ അസീസും ജുവനൈൽ ഹോമിൽ എത്തിയിട്ടുണ്ട്. 

താ​മ​ര​ശ്ശേ​രി​യി​ലെ ട്യൂ​ഷ​ൻ സെ​ന്റ​ർ വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ട്ട​ന​ത്തി​ലാ​ണ് പ​ത്താം ക്ലാ​സു​കാ​ര​ൻ എ​ളേ​റ്റി​ൽ എം.​ജെ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി മു​ഹ​മ്മ​ദ് ഷ​ഹ​ബാ​സ് (15) കൊ​ല്ല​പ്പെ​ട്ടത്. ഷ​ഹ​ബാ​സി​നെ മ​ർ​ദി​ച്ച അ​ഞ്ചു വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ കൊ​ല​ക്കു​റ്റം ചു​മ​ത്തി. ജൂ​വ​നൈ​ൽ ജ​സ്റ്റി​സ് ബോ​ർ​ഡ് മു​മ്പാ​കെ ഹാ​ജ​രാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ വെ​ള്ളി​മാ​ട്കു​ന്നി​ലെ ഒ​ബ്സ​ർ​വേ​ഷ​ൻ ഹോ​മി​ലാ​ണ് കഴിയുന്നത്.

ക​ട്ടി​യേ​റി​യ ആ​യു​ധം കൊ​ണ്ടു​ള്ള അ​ടി​യി​ൽ ഷ​ഹ​ബാ​സി​ന്‍റെ ത​ല​യോ​ട്ടി ത​ക​ർ​ന്നി​രു​ന്നു​വെ​ന്നാ​ണ് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്. വ​ല​തു ​ചെ​വി​ക്ക് മു​ക​ളി​ലാ​യാ​ണ് ത​ല​യോ​ട്ടി​യി​ൽ പൊ​ട്ട​ലു​ണ്ടാ​യ​ത്. നെ​ഞ്ച​ക്ക് ആ​യി​രി​ക്കാം ആ​ക്ര​മി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച​തെ​ന്നാണ് പൊ​ലീ​സ് നിഗമനം.

അതേസമയം, കേ​സി​ലെ പ്ര​ധാ​ന പ്ര​തി​യു​ടെ പി​താ​വി​ന് ക്വ​ട്ടേ​ഷ​ൻ ബ​ന്ധ​മു​ണ്ടെ​ന്ന് തെ​ളി​യി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നിട്ടുണ്ട്. ടി.​പി വ​ധ​ക്കേ​സ് പ്ര​തി ടി.​കെ.​ര​ജീ​ഷി​നൊ​പ്പം നി​ൽ​ക്കു​ന്ന ചി​ത്ര​ങ്ങ​ളാ​ണ് പു​റ​ത്താ​യ​ത്. ഇ​യാ​ളു​ടെ വീ​ട്ടി​ൽ​ നി​ന്നാ​ണ് ഷ​ഹ​ബാ​സി​നെ മ​ർ​ദി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന നെ​ഞ്ച​ക്കും പൊ​ലീ​സ് ക​ണ്ടെ​ടു​ത്ത​ത്. മ​ക​ന്‍റെ കൈ​വ​ശം നെ​ഞ്ച​ക്ക് കൊ​ടു​ത്തു​വി​ട്ട​ത് ഇ​യാ​ളാ​ണെ​ന്നാ​ണ് പൊ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്.

പി​ടി​യി​ലാ​യ മൂ​ന്നു​പേ​ർ മു​മ്പും സ്കൂ​ളി​ൽ ന​ട​ന്ന ആ​ക്ര​മ​ണ സം​ഭ​വ​ങ്ങ​ളി​ല്‍ ഉ​ള്‍പ്പെ​ട്ട​വ​രാ​ണെ​ന്ന് പൊ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. പു​റ​ത്തു​ നി​ന്നു​ള്ള​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു ആ​ക്ര​മ​ണ​മെ​ന്ന് ഷ​ഹ​ബാ​സി​ന്റെ പി​താ​വ് ഇ​ഖ്ബാ​ൽ ആ​രോ​പി​ച്ചി​രു​ന്നു. രാ​ഷ്ട്രീ​യ​സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച് പ്ര​തി​ക​ള്‍ ര​ക്ഷ​പ്പെ​ടു​മോ എ​ന്ന ആ​ശ​ങ്ക​യും അ​ദ്ദേ​ഹം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.

Tags:    
News Summary - Shahbaz murde Case: Protest against allowing the accused to write the exam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.