ഷഹലയുടെ മരണം: പൊലീസ് സ്വമേധയാ കേസെടുത്തു; അധ്യാപകരും ഡോക്ടറും പ്രതികൾ

കൽപ്പറ്റ: വയനാട് സുൽത്താൻ ബത്തേരി ഗവ. സർവജന സ്കൂളിൽ ക്ലാസ് മുറിയിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷഹല ഷെറിൻ പാമ്പു കടിയേറ്റ് മരിച്ച സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുത്തു. മനപൂർവമല്ലാത്ത നരഹത്യക്കാണ് സുൽത്താൻ ബത്തേരി പൊലീസ് കേസെടുത്തത്. ഷഹലയെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കുന്നതിൽ വീഴ്ച വരുത്തിയ അധ്യാപകരെയും ചികിത്സ നൽകുന്നതിൽ വീഴ്ച വരുത്തിയ ഡോക്ടറെയും പ്രതിചേർത്താണ് കേസെടുത്തത്.

സംഭവവുമായി ബന്ധപ്പെട്ട് അധ്യാപകനായ ഷജിൽ, സ്കൂൾ പ്രിൻസിപ്പൽ എ.കെ. കരുണാകരൻ, ഹെഡ്മാസ്റ്റർ കെ.കെ. മോഹനൻ എന്നിവരെയും ബ​ത്തേ​രി താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​യി​ലെ ജൂ​നി​യ​ർ ഡോ​ക്​​ട​ർ ജി​സ മെ​റി​നെയും സസ്പെൻഡ് ചെയ്തിരുന്നു.

Tags:    
News Summary - shahala death police filed fir cherges against teachers and doctor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.