Posted On
date_range Updated On
date_range തോറ്റ സീറ്റുകൾ തിരിച്ചുപിടിക്കും; പുതിയ മുഖങ്ങൾ ഉണ്ടാകും -ഷാഫി പറമ്പിൽ
പാലക്കാട്: തോറ്റ സീറ്റുകൾ തിരിച്ചുപിടിക്കാൻ പുതിയ മുഖങ്ങൾ അനിവാര്യമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എം.എൽ.എ. പാലക്കാട്ട് സംസ്ഥാന എക്സിക്യുട്ടീവിന് മുന്നോടിയായി നടന്ന കിസാൻ മാർച്ചിൽ സംസാരിക്കുകയായിരുന്നു ഷാഫി പറമ്പിൽ.
കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ തോറ്റ സീറ്റുകൾ തിരിച്ചുപിടിക്കാൻ പുതിയ മുഖങ്ങൾ അനിവാര്യമാണ്. ആ അനിവാര്യതയിലേക്ക് യൂത്ത് കോൺഗ്രസ് വിരൽ ചൂണ്ടാൻ ആഗ്രഹിക്കുന്നു -അദ്ദേഹം പറഞ്ഞു.
ഒരു തെരഞ്ഞെടുപ്പ് ഫലം കൊണ്ട് കോൺഗ്രസ് ഒലിച്ചുപോയെന്ന് പാർട്ടിക്ക് അകത്തും പുറത്തുമുള്ള ആരും തെറ്റിദ്ധരിക്കേണ്ടെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.