സംസ്ഥാനത്ത് മുഖ്യമന്ത്രിക്കൊഴികെ ബാക്കിയുള്ളതിനെല്ലാം കനത്ത വില -ഷാഫി പറമ്പിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് മുഖ്യമന്ത്രിക്കൊഴികെ ബാക്കിയുള്ളതിനെല്ലാം കനത്ത വിലയാണെന്ന് പരിഹസിച്ച് ഷാഫി പറമ്പിൽ എം.എൽ.എ. സപ്ലൈകോയിലെ സാമ്പത്തിക പ്രതിസന്ധിയിൽ നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി സംസാരിക്കുകയായിരുന്നു ഷാഫി പറമ്പിൽ.

മാവേലി സ്റ്റോറില്‍ പോകുന്നവർ വെറും കൈയോടെ മടങ്ങി വരികയാണ്. മാവേലിയെ പറയിപ്പിക്കുന്നതെങ്കിലും ദയവായി നിര്‍ത്തണം. മാവേലി സ്റ്റോറിന് കെ വെച്ച് വല്ല പേരും ഇടണം. എന്നാൽ, ആളുകൾക്ക് വലിയ പ്രതീക്ഷ ഉണ്ടാകില്ല. -ഷാഫി പരിഹസിച്ചു.

സപ്ലൈകോക്ക് ധനമന്ത്രി പണം അനുവദിക്കുന്നില്ലെങ്കില്‍ ഭക്ഷ്യമന്ത്രി പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്ന് പോരാടണം. ഭക്ഷ്യമന്ത്രിയുടെ ഭാര്യ പോലും മുഖ്യമന്ത്രിയെ കുറ്റം പറയുകയാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

അതേസമയം, കേന്ദ്രസര്‍ക്കാർ വായ്പ പരിധി വെട്ടിക്കുറച്ചതാണ് സപ്ലൈകോ നേരിടുന്ന പ്രശ്‌നത്തിന്റെ യഥാര്‍ത്ഥ കാരണമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. സപ്ലൈകോയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. നിലവിലെ പ്രയാസം താത്കാലികമാണെന്നും മന്ത്രി പറഞ്ഞു.

എന്നാൽ, സപ്ലൈകോയെ തകർക്കാൻ ശ്രമിച്ചത് തങ്ങളല്ലെന്ന് ഷാഫി പറമ്പിൽ മറുപടിയായി പറഞ്ഞു. ഇതോടെ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ ബഹളമുണ്ടായി. മന്ത്രിയുടെ മറുപടിയെ തുടർന്ന് അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷധിക്കുകയും ചെയ്തു.

Tags:    
News Summary - shafi parambil about crisis at Supplyco

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.