ന്യൂഡൽഹി: സ്വന്തം ഇഷ്ടപ്രകാരം ഇസ്ലാം സ്വീകരിച്ച് തന്നെ വിവാഹം ചെയ്ത കോട്ടയം വൈക്കം ടി.വി പുരം ദേവികൃപയിലെ ഹാദിയയെ വീട്ടുതടങ്കലിൽ നിന്ന് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കൊല്ലം ചന്ദനത്തോപ്പ് ചിറയിൽ പുത്തൻവീട്ടിലെ ശഫിൻ ജഹാൻ സുപ്രീംകോടതിയെ സമീപിച്ചു. ഹാദിയയുടെ ഇഷ്ടമറിയാൻ അവളെ സുപ്രീംകോടതിയിൽ ഹാജരാക്കാൻ കേരള െപാലീസിന് നിർദേശം നൽകണമെന്നും അന്തിമ വിധി വരെ കേരള ഹൈകോടതി വിധി സ്റ്റേ ചെയ്യണമെന്നും ശഫിൻ ജഹാൻ സമർപ്പിച്ച പ്രത്യേകാനുമതി ഹരജിയിൽ ബോധിപ്പിച്ചു.
സ്വയം ചിന്തിക്കാനുള്ള അവകാശം ഒരു സ്ത്രീയിൽനിന്ന് എടുത്തുമാറ്റുകയും അവളെ ദുർബലയായും ചിന്തിക്കാനും തീരുമാനമെടുക്കാനും കെൽപ്പില്ലാത്തവളായും ചിത്രീകരിക്കുകയും ചെയ്ത കേരള ഹൈകോടതി വിധി ഇന്ത്യൻസ്ത്രീത്വത്തിന് അപമാനമാണെന്ന് അഡ്വ. പല്ലവി ജോഷി, അഡ്വ. ഹാരിസ് ബീരാൻ എന്നിവർ മുഖേന സമർപ്പിച്ച പ്രത്യേകാനുമതി ഹരജി ചൂണ്ടിക്കാട്ടി. ഹിന്ദുരക്ഷിതാക്കളുടെ ഏക മകളാണെന്നും രക്ഷിതാക്കളുെട വിശ്വാസമനുസരിച്ചാണ് അവൾ വളർന്നതെന്നും ആരൊക്കെയാണ് എന്ന് പോലുമറിയാത്തവർ അവളെ സ്വാധീനിച്ച് മതം മാറ്റിയതാെണന്നും പറയുന്നതിലൂടെ കേരള ഹൈകോടതിയുടെ വിധിയിൽ അനാവശ്യമായ തരത്തിൽ മതപരമായ മാനം കടന്നുവന്നുവെന്ന് ഹരജി തുടർന്നു.
വധുവിെൻറ പിതാവിെൻറ അനുമതിയില്ലാെത രണ്ട് മുസ്ലിംകൾ തമ്മിലുള്ള വിവാഹം സാധുവാകില്ലെന്നും ഇവിടെ ഹാദിയയുടെ പിതാവായ അശോകെൻറ സമ്മതമില്ലാത്തതിനാൽ വിവാഹം സാധുവാകില്ലെന്നുമുള്ള ഹൈകോടതി നിലപാട് ഭരണഘടനവിരുദ്ധവും യുക്തിരഹിതവുമാണ്. അങ്ങനെയെങ്കിൽ ഒരു പെണ്ണിനും അവളുടെ പിതാവ് അംഗീകരിക്കാെത വിവാഹം കഴിക്കാനാകാത്ത സാഹചര്യം സംജാതമാകും. ഇത് മുസ്ലിം വ്യക്തിനിയമത്തിന് എതിരാണെന്ന് മുമ്പ് പല വിധികളിൽ സുപ്രീംകോടതി വ്യക്തമാക്കിയതാണെന്ന് ഹരജിയിൽ പറഞ്ഞു.
കോടതിവിധിക്കുശേഷം ഹാദിയയെ കസ്റ്റഡിയിലാക്കിയ പിതാവ് അവൾക്ക് പുറംലോകവുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചിരിക്കുകയാണ്. ഹാദിയക്ക് താൻ അയച്ച കത്ത് രക്ഷിതാവ് മടക്കി എന്ന് രേഖപ്പെടുത്തി തിരിച്ചുവന്നു. ഇത്തരമൊരു സാഹചര്യത്തിൽ ഹാദിയയുടെ ജീവെൻറ സുരക്ഷിതത്വത്തിൽ ആശങ്കയുണ്ട്. മകളുടെ മതപരിവർത്തനവുമായി ബന്ധപ്പെട്ട് പിതാവ് നടത്തിയ വന്യവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങൾ അദ്ദേഹം ഏതറ്റവും പോകുമെന്നതിെൻറ തെളിവാണ്. ശാരീരികമായി അവൾക്ക് ഉപദ്രവമേൽപിക്കുമെന്ന ഭയവുമുണ്ട്. ഇത്തരം സാഹചര്യത്തിൽ അവളുടെ സ്വതന്ത്ര മൊഴി ലഭിക്കാൻ സാധ്യതയില്ലാത്തതിനാൽ ഹാദിയയെ സുപ്രീംകോടതിയിൽ ഹാജരാക്കാൻ ഡി.ജി.പിക്ക് നിർദേശം നൽകണമെന്നും ഹരജി തുടർന്നു. ഹാദിയയുടെ പിതാവ് അശോകൻ, ഡി.ജി.പി, എറണാകുളം റേഞ്ച് െഎ.ജി, കൊച്ചിയിലെ എൻ.െഎ.എ എസ്.പി, മലപ്പുറം, കോട്ടയം ജില്ല െപാലീസ് സൂപ്രണ്ടുമാർ, മഞ്ചേരിയിലെ സത്യസരണി ട്രസ്റ്റിെൻറ മർകസുൽ ഹിദായ, മലപ്പുറം കോട്ടക്കൽ സ്വദേശി സൈനബ എന്നിവരെയും കക്ഷികളാക്കിയിട്ടുണ്ട്.
ഹാദിയയുടെ ഭാഗം വാദിക്കാൻ പ്രേത്യക അപേക്ഷ
ന്യൂഡൽഹി: സ്വന്തം ഇഷ്ടപ്രകാരം ഇസ്ലാം സ്വീകരിച്ച കോട്ടയം വൈക്കം ടി.വി പുരം ദേവികൃപയിലെ ഹാദിയക്ക് സ്വന്തം ഭാഗം വാദിക്കാൻ കേരള ഹൈകോടതി ഡിവിഷൻ ബെഞ്ച് ഏകപക്ഷീയമായി അവസരം നിഷേധിച്ച സാഹചര്യത്തിൽ അവൾക്ക് വേണ്ടി വാദിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ശഫിൻ ജഹാൻ സുപ്രീംകോടതിയിൽ പ്രത്യേക അപേക്ഷ നൽകി. ഹാദിയയെ വിട്ടുകിട്ടാൻ സമർപ്പിച്ച പ്രത്യേകാനുമതി ഹരജിക്ക് പുറമെയാണിത്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.