എസ്.എഫ്.ഐയുടെ ലോ അക്കാദമി മാര്‍ച്ചില്‍ സംഘര്‍ഷം

പേരൂര്‍ക്കട: ലോ അക്കാദമി മാനേജ്മെന്‍റിന്‍െറ വിദ്യാര്‍ഥിവിരുദ്ധ നടപടികള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് പൊലീസ് തടഞ്ഞത് സംഘര്‍ഷത്തില്‍ കലാശിച്ചു. പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ എട്ടു വിദ്യാര്‍ഥികള്‍ക്കും പത്തോളം പോലീസുകാര്‍ക്കും പരിക്കേറ്റു. ലോ അക്കാദമിയില്‍ ഏതാനും ദിവസങ്ങളായി നടന്നുവരുന്ന വിദ്യാര്‍ഥി സമരത്തിന്‍െറ ഭാഗമായാണ് പ്രതിഷേധ മാര്‍ച്ച് നടന്നത്.

മാര്‍ച്ചിനിടെ ചിലര്‍ അക്കാദമിയില്‍ സ്ഥാപിച്ചിരുന്ന നിരീക്ഷണ കാമറകള്‍ തകര്‍ക്കാന്‍ ശ്രമിക്കുകയും ജനാലച്ചില്ല് പൊട്ടിക്കുകയും ചെയ്തു. മാര്‍ച്ച് അക്രമാസക്തമായതോടെ പേരൂര്‍ക്കട പോലീസ് സ്ഥലത്തത്തെി. തുടര്‍ന്ന് പൊലീസിനു നേരെ തിരിഞ്ഞ പ്രതിഷേധക്കാര്‍ കല്ളെറിഞ്ഞു. പൊലീസിനു നേരെ കൈയേറ്റത്തിനും ശ്രമം നടന്നു. സംഘര്‍ഷത്തില്‍ എസ്.എഫ്.ഐ ജില്ല പ്രസിഡന്‍റ് രാഹുല്‍ നാഥ്, സെക്രട്ടറി പ്രജിന്‍രാജ് കൃഷ്ണ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബി. നിയാസ്, ശിവപ്രസാദ്, യൂനിവേഴ്സിറ്റി ജനറല്‍ സെക്രട്ടറി അമല്‍, ഉണ്ണി, കാര്‍ത്തിക തുടങ്ങിയവര്‍ക്ക് പരിക്കേറ്റു.

വിദ്യാര്‍ഥികളുടെ ആക്രമണത്തില്‍ പേരൂര്‍ക്കട, വട്ടിയൂര്‍ക്കാവ്  സബ് ഇന്‍സ്പെക്ടര്‍മാരായ കെ. പ്രേംകുമാര്‍, മുരളി കൃഷ്ണ, എ.എസ്.ഐമാരായ മണികണ്ഠന്‍, രാജന്‍, സി.പി.ഒമാരായ ഷാജി, വിമല്‍, എ.ആര്‍ ക്യാമ്പിലെ രണ്ട് പൊലീസുകാര്‍,രണ്ട് ഹോം ഗാര്‍ഡുകള്‍ എന്നിവര്‍ക്കും പരിക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി.

Tags:    
News Summary - sfi strike against law academy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.