വിദ്യാർഥികളുടെ അവകാശങ്ങൾക്കു​മേലുള്ള കടന്നുകയറ്റം -എസ്​.എഫ്​.​െഎ

തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രാഷ്​ട്രീയം വേ​െണ്ടന്ന ഹൈകോടതി നിലപാട് വിദ്യാർഥികളുടെ അവകാശങ്ങൾക്കുമേലുള്ള കടന്നുകയറ്റമാണെന്ന്​ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ്. കാമ്പസ് സംഘടനാ പ്രവർത്തനം വിദ്യാർഥികളുടെ ജനാധിപത്യപരമായ അവകാശമാണ്. ഭരണഘടന ഉറപ്പുതരുന്ന പൗരസ്വാതന്ത്ര്യത്തെ നിരോധിച്ചുകൊണ്ടുള്ള ഹൈകോടതിയുടെ നിലപാട് ദൗർഭാഗ്യകരമാണ്.

വിദ്യാർഥികളുടെ ജനാധിപത്യവത്കരണവും വിദ്യാഭ്യാസത്തി​​െൻറ പുരോഗതിയും സാമൂഹിക മുന്നേറ്റവുമാണ് വിദ്യാർഥി സംഘടന പ്രവർത്തനത്തിലൂടെ സാക്ഷാത്കരിക്കുന്നത്. വിദ്യാർഥി രാഷ്​ട്രീയത്തിനെതിരായ ഏതൊരു നീക്കത്തെയും ഒറ്റക്കെട്ടായി വിദ്യാർഥി സമൂഹവും പൊതുജനങ്ങളും ചെറുത്തുതോൽപിക്കണമെന്നും പ്രസ്താവന പറയുന്നു.

Tags:    
News Summary - SFI React to Party Ban in College Campus -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.