'എസ്.എഫ്.ഐക്കാര്‍ വാഴ വെയ്ക്കേണ്ടത് മുഖ്യമന്ത്രിയുടെ കസേരയിൽ'; ആഞ്ഞടിച്ച് കെ.കെ. രമ

തിരുവനന്തപുരം: എ.കെ.ജി സെന്‍ററിന് നേരെ ഉണ്ടായ ആക്രമണത്തിൽ കള്ളൻ കപ്പലിൽ തന്നെയാണെന്ന് കെ.കെ. രമ എം.എൽ.എ. എസ്.എഫ്‌‌.ഐ പ്രവർത്തകർ വാഴ വെയ്ക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയന്റെ കസേരയിലാണെന്നും രമ പറഞ്ഞു. എ.കെ.ജി സെന്‍റർ ആക്രമണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ ചർച്ചയിൽ സംസാരിക്കവേയാണ് സർക്കാറിനും സി.പി.എമ്മിനുമെതിരെ അവർ ആഞ്ഞടിച്ചത്. ആരോപണങ്ങള്‍ക്ക് മറുപടി പറയാതെ മുഖ്യമന്ത്രി ക്ഷുഭിതനാകുന്നുവെന്നും രമ ആരോപിച്ചു.


Full View

എ.കെ.ജി സെന്‍ററിന് നേരെ ആക്രമണം ഉണ്ടായി ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാത്തത് ആഭ്യന്തര വകുപ്പിന്റെ പരാജയമാണ്. എ.കെ.ജി സെന്‍ററിന് നേരെ ഉണ്ടായ ആക്രമണത്തിലെ പ്രതിയെ പിടികൂടുമെന്ന് താൻ വിശ്വസിക്കുന്നില്ല. കാരണം, കള്ളൻ കപ്പലിൽ തന്നെയാണ്. കപ്പിത്താന്‍ ആരെന്നേ ഇനി അറിയാനുള്ളൂ. പ്രതിയെ പിടികൂടാൻ ആഭ്യന്തര വകുപ്പിന് കഴിയാത്ത സാഹചര്യത്തിൽ അന്വേഷണം കേന്ദ്ര ഏജൻസികളെ അന്വേഷണം ഏൽപിക്കണം.

സി.പി.എം പ്രതിരോധത്തിലായ സാഹചര്യങ്ങളിലൊക്കെ ഇത്തരം ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ ഒന്നിലും പ്രതികളെ പിടിക്കാനായിട്ടില്ല. 14 വർഷം ആയ കേസുകൾ വരെ ഉദാഹരണമായുണ്ടെന്നും രമ പറഞ്ഞു.

Tags:    
News Summary - 'SFI members should plant bananas on the Chief Minister's chair'; says K.K. Rema

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.