എസ്​.എഫ്​.ഐ തെറ്റ്​ തിരുത്തുകയാണ്​; ഭസ്മീകരിക്കാമെന്ന് കരുതേണ്ട -എം. സ്വരാജ്​

തിരുവനന്തപുരം: യുനിവേഴ്​സിറ്റി കോളജിൽ എസ്​.എഫ്​.ഐക്ക്​ തെറ്റു പറ്റിയിട്ടു​​ണ്ടെന്നും ഒരു ന്യായീകരണവുമില് ലെന്നും അവർ ആ തെറ്റ്​ മാതൃകാപരമായി തിരുത്തുകയാണെന്നും എം. സ്വരാജ്​ എം.എൽ.എ. കരുത്തോടെ അവർ തെറ്റുതിരുത്തി മുന്ന ോട്ടു പോകും. എസ്​.എഫ്​.ഐക്ക്​ നിരക്കാത്തതൊന്നും എസ്​.എഫ്​.ഐയിൽ ഉണ്ടാവില്ല. എന്നാൽ ഈ തക്കത്തിൽ എസ്​.എഫ്​.ഐയെ അങ്ങ്​ ഭസ്മീകരിക്കാമെന്ന് ആരും കരുതേണ്ടെന്നും സ്വരാജ്​ ഫേസ്​ബുക്കിൽ കുറിച്ചു.

അക്രമങ്ങൾ ഇല്ലാതാക്കുകയല്ല, മറിച്ച് എസ്​.എഫ്​.ഐയുടെ ചോര കുടിക്കുകയാണ് ചില മാധ്യമങ്ങളുടെ ലക്ഷ്യം. ഈ ദുഷ്ടലാക്കിൻെറ മുന്നിൽ ഒരു മഹാ പ്രസ്ഥാനം തലകുനിച്ച്, നട്ടെല്ലു വളച്ച്, മുട്ടുമടക്കി മൗനമായി തോറ്റു പോകുമെന്ന് കരുതുന്നവർക്ക് എസ്​.എഫ്​.ഐയെ അറിയില്ല.

ഒരു കോളേജിൽ തെറ്റായ ഒരു സംഭവമുണ്ടായാൽ വിമർശിക്കണം. വിമർശനങ്ങളെ സ്വീകരിക്കു​ം. എന്നാൽ അക്രമമല്ല എസ്.എഫ്.ഐ നയമെന്നും ശത്രുപക്ഷത്ത് നിൽക്കുന്നവരാണ് അക്രമം നയമായി സ്വീകരിച്ചതെന്നും വസ്തുതകളെ സാക്ഷിനിർത്തി ഞങ്ങളാവർത്തിക്കും -സ്വരാജ്​ അഭിപ്രായപ്പെട്ടു.

യൂണിവേഴ്സിറ്റി കോളജിലെ അക്രമം തങ്ങളുടെ ശൈലിയല്ലെന്നും തെറ്റായ ഒരു പ്രവണതയെയും വെച്ചുപൊറുപ്പിക്കില്ലെന്നും നിലപാടു സ്വീകരിച്ച എസ്.എഫ്.ഐയെ ഇനിയും സംശയിക്കുന്നവരുടെ ഉദ്ദേശം വേറെയാണെന്നും അവരുടെ മുന്നിൽ തലകുനിക്കി​ല്ലെന്നും എം. സ്വരാജ്​ കുറിച്ചു.

Full View
Tags:    
News Summary - sfi correcting their mistakes said M Swaraj -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.