കൊല്ലത്ത് എസ്.എഫ്.ഐ പ്രവർത്തകരും ബി.ജെ.പി പ്രവർത്തകരും ഏറ്റുമുട്ടി; നാല് പേർക്ക് വെട്ടേറ്റു

കൊല്ലം: കടക്കലിൽ എസ്‌.എഫ്‌.ഐ പ്രവർത്തകരും ബി‌.ജെ‌.പി പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ നാല് പേർക്ക് വെട്ടേറ്റു.

മൂന്നു ബി.ജെ.പി പ്രവർത്തകർക്കും ഒരു എസ്.എഫ്.ഐ പ്രവർത്തകനുമാണ് വെട്ടേറ്റത്. തലയിലടക്കം പരിക്കേറ്റ മൂന്ന് ബി.‌ജെ.‌പി പ്രവർത്തകരെ ആശുപത്രിയിലേക്ക് മാറ്റി.

കൊടി തോരണങ്ങൾ കെട്ടുന്നതുമായി ബന്ധപ്പെട്ടാണ് സംഘർഷമുണ്ടായത്. പൊലീസെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. സ്ഥലത്ത് വൻ പൊലീസ് സന്നാഹം തുടരുകയാണ്.

Tags:    
News Summary - SFI and BJP workers clash in Kollam; Four people were hacked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.