Posted On
date_range Updated On
date_range കലോത്സവത്തിനിടെ ലൈംഗിക ചൂഷണം: അധ്യാപകൻ അറസ്റ്റിൽ
പെരിന്തൽമണ്ണ: രണ്ടു പെൺകുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയ പോക്സോ കേസുകളിൽ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ. പെരിന്തൽമണ്ണക്ക് സമീപത്തെ യു.പി സ്കൂൾ അധ്യാപകനും പാലക്കാട് മാരായമംഗലം സ്വദേശിയുമായ ബിജു (48) ആണ് അറസ്റ്റിലായത്.
വിഷയം പുറത്തറിഞ്ഞതോടെ ഒളിവിൽ കഴിഞ്ഞിരുന്ന ബിജുവിനെ കോയമ്പത്തൂരിൽനിന്നാണ് പിടികൂടിയതെന്ന് പെരിന്തൽമണ്ണ പൊലീസ് അറിയിച്ചു. കലോത്സവ സമയത്ത് പെൺകുട്ടികളെ ലൈംഗിക ചൂഷണം ചെയ്തുവെന്നാണ് പരാതി.
ആദ്യ ഘട്ടത്തിൽ കേസ് ഒത്തുതീർപ്പാക്കാൻ ശ്രമം നടന്നിരുന്നു. പിന്നീട് സംഭവം പുറത്തറിഞ്ഞതോടെയാണ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതും തുടർ നടപടികൾ സ്വീകരിച്ചതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.