ജിജോ
Posted On
date_range Updated On
date_range പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ ഡി.വൈ.എഫ്.െഎ പ്രവർത്തകന് പിടിയില്‍
വെള്ളറട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഡി.വൈ.എഫ്.ഐ പ്രവർത്തകന് പിടിയില്‍. കൊല്ലയില്‍ വില്ലേജില്‍ പൂവത്തൂര്‍ ദേശത്ത് ജോജോ ഭവനില്‍ ചക്കു എന്ന ജിജോ (26) ആണ് പിടിയിലായത്.
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെയാണ് പ്രതി വീട്ടിലെത്തി പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി നല്കിയ പരാതിയില്‍ പറയുന്നു. രണ്ട് മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാരായമുട്ടം എസ്.എച്ച്.ഒ പ്രസാദ്, എസ്.ഐ സുനില്‍, സി.പി.ഒ രമേഷ്, ഗ്രേഡ് എസ്.ഐ ഷൈലാക്ക്, ആല്‍ബര്‍ട്ട് എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോവിഡ് പരിശോധക്കുശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.