കടലുണ്ടി: കോഴിക്കോട് കടലുണ്ടിയിൽ പ്രബോധിനി വായനശാലക്ക് സമീപം ജനവാസകേന്ദ്രത്തിൽ മാലിന്യ സംസ്കരണ പ്ലാൻറ് നിർമിക്കാനുള്ള പഞ്ചായത്തിെൻറ തീരുമാനത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. ജനകീയ കർമസമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ പഞ്ചായത്ത് ഒാഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി. പരിസ്ഥിതി പ്രവർത്തകൻ ടി.വി രാജൻ ധർണ ഉദ്ഘാടനം ചെയ്തു.
ക്ഷേത്രവും വായനശാലയും വീടുകളുമുള്ള പ്രദേശത്താണ് മാലിന്യ പ്ലാൻറ് നിർമിക്കാനായി അധികൃതർ ശ്രമിക്കുന്നത്. പഞ്ചായത്തിൽ മറ്റിടങ്ങളിൽ ഒഴിഞ്ഞ സ്ഥലങ്ങൾ ഉണ്ടായിരിക്കേയാണ് ജനവാസകേന്ദ്രത്തിലേക്ക് മാലിന്യ പ്ലാൻറ് കൊണ്ടു വരുന്നതെന്നും ഇത് അനുവദിക്കാനാകില്ലെന്നും കർമ സമിതി നേതാക്കൾ പറഞ്ഞു.
കർമസമിതി ചെയർമാൻ പുലാക്കാട്ട് ബാലകൃഷ്ണൻ ആധ്യക്ഷം വഹിച്ചു. കൺവീനർ പി. വാസുദേവൻ, സി.ചന്ദ്രൻ, പട്ടയിൽ ബാബു, പനക്കൽ വിശ്വനാഥൻ, വിപിൻ പുലാക്കാട്ട്, പി. അനൂപ്, പനക്കൽ ചന്ദ്രദാസൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.