വിജേഷ് , ജസ്റ്റിൻ
പയ്യന്നൂര്‍: കണ്ണൂര്‍- കാസര്‍കോട് ജില്ലകളിലെ നിരവധി കവര്‍ച്ച കേസുകളിലെ പ്രതികൾ പയ്യന്നൂര്‍ പൊലീസിെൻറ പിടിയിലായി. മട്ടന്നൂര്‍ മണ്ണൂരിലെ നഞ്ചടത്ത് ഹൗസില്‍ കെ. വിജേഷ് (27), കൂട്ടാളി തയേനിയിലെ ജസ്റ്റിൻ (23) എന്നിവരാണ് പിടിയിലായത്. വിജേഷ് കുപ്രസിദ്ധ മോഷ്ടാവ് തൊരപ്പന് സന്തോഷിെൻറ പ്രധാന കൂട്ടാളിയാണെന്ന് പൊലീസ് പറഞ്ഞു.
വെള്ളിയാഴ്ച രാത്രി പരിശോധനക്കിടയിലാണ് പെരുമ്പ ഹോട്ടല്‍ സ്ട്രീക്ക് ഹൗസിന് സമീപത്തുനിന്ന് വിജേഷിനെ എസ്.ഐ പി. ബാബുമോനും സംഘവും ചേര്‍ന്ന് പിടികൂടിയത്. കണ്ണൂരിൽ ജോലിയിലിരിക്കെ വിജേഷിനെ എസ്.ഐ ബാബുമോന് പരിചയമുണ്ടായിരുന്നതിനാല്‍ വാഹനം നിര്‍ത്തി കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുകയായിരുന്നു. രക്ഷപ്പെടാനായി ഓടിയ വിജേഷിനെ പൊലീസ് ഓടിച്ചിട്ട് പിടികൂടി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാളുടെ മോഷണവിവരങ്ങളുടെ ചുരുളഴിഞ്ഞത്.
തളിപ്പറമ്പിലെ പെട്രോള്‍ പമ്പ്, വസ്ത്രവ്യാപാര സ്ഥാപനം എന്നിവിടങ്ങളില്‍ നടന്ന കവര്‍ച്ചകളുടെ വിവരം ലഭിച്ചതായി പൊലീസ് പറഞ്ഞു. ഇതിന് പുറമെ കണ്ടോത്ത് കോത്തായി മുക്കിലെ എലിയാമ്മ ഡൊമനിക്കിെൻറ വീട് കുത്തിത്തുറന്ന് നാല് സാരികള്‍ മോഷ്ടിച്ചതായും പ്രതി പൊലീസിനോട് സമ്മതിച്ചു.
ഈ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ പൊലീസ് കോടതിയില്‍ ഹാജരാക്കും. കാസര്‍കോട് പെരിയയിലെ മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തില്‍നിന്ന് 14 ചാക്ക് കുരുമുളക് മോഷ്ടിച്ചതായും ചൗക്കി, നായന്മാര്മൂല എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളില്‍ കവര്‍ച്ചശ്രമം നടത്തിയതായും വിജേഷ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
വിജേഷില്നിന്നു ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിലാണ് കൂട്ടാളി ജസ്റ്റിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പെരുമ്പയിലെ വ്യാപാര സ്ഥാപനങ്ങളുടെ ചുമര് തുരന്ന് കവര്‍ച്ച നടത്തിയത് ഇയാളാണെന്ന് സംശയിക്കുന്നു. അറസ്റ്റ് രേഖപ്പെടുത്തി ഇയാളേയും കൂടുതലായി ചോദ്യം ചെയ്തുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.