???? ?????? ???????? ???? ??????

വൈറസുകളെ കീഴ​ടക്കി വൈറലായി ഏഴുവയസുകാരി -VIDEO

കോഴിക്കോട്​: വൈറസിനെക്കുറിച്ച്​ എന്തും ചോദിച്ചോളൂ, ഈ ഏഴുവയസ്സുകാരി മണി മണി​ പോലെ ഉത്തരം പറയും. കൊയിലാണ ്ടി സ്വദേശി ആയിഷ റിസയെന്ന ​മിടുക്കിക്കുട്ടിയാണ്​ കടിച്ചാൽ പൊട്ടാത്ത ചോദ്യങ്ങൾ സിംപിളായി കൈകാര്യം ചെയ്​ത് ​ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്​. വൈറസ് മാത്രമല്ല, ആകാശത്തിനും ഭൂമിക്കും ഇടയിലുള്ളതും അതിനപ്പുറമുള്ളതും എന് തും ആയിഷക്ക്​ മനപ്പാഠമാണ്​.
Full View

വൈറസ്​ ചോദ്യോത്തരങ്ങളുമായി ആയിഷയും അനുജത്തി നാലുവയസ്സുകാരി ആമിന ഐറിനും ഇറക്കിയ വീഡിയോയാണ്​ ഈ കൊറോണക്കാലത്തെ ഹിറ്റ്​. വൈറസും ബാക്​ടീരിയയും മൂലം ബാധിക്കുന്ന രോഗങ്ങൾ, അവ കണ്ടെത്തിയവർ, രണ്ടി​​​െൻറയും പേര്​ വന്നതെങ്ങനെ, അവയുടെ അർഥം തുടങ്ങി എല്ലാം വിഡിയോയിയിൽ ആയിഷ വിവരിക്കുന്നുണ്ട്​. ഉമ്മ എം.കെ. സാബിറയാണ്​ ചോദ്യങ്ങൾ ചോദിക്കുന്നത്​. കളറിങ്​ പുസ്​തകത്തിൽ ചിത്രം വരച്ചുകൊണ്ടിരിക്കുന്ന ആയിഷ, അത്​​ തെല്ലിട നിർത്തുകപോലും ചെയ്യാതെയാണ്​ ​ചോദ്യങ്ങളെ നേരിടുന്നത്​.

പിതാവ്​ ​ബെക്കർ കൊയിലാണ്ടിക്കൊപ്പം ആയിഷയും ആമിനയും

പിതാവും മത്സര പരീക്ഷ പരിശീലനത്തിൽ പ്രശസ്​തനുമായ ബെക്കർ കൊയിലാണ്ടിയുടെ യൂട്യൂബ്​ ചാനലിലാണ്​ വീഡിയോ റിലീസ്​ ചെയ്​തത്​. ഇതുൾപ്പെടെ വിവിധ വിഷയങ്ങളെ കുറിച്ച്​ ആയിഷയുടെ 60ലേറെ വിഡിയോകൾ​ യൂട്യൂബിലുണ്ട്​​. കോഴിക്കോട് കൊയിലാണ്ടിയിലെ കോതമംഗലം ജി.എൽ.പി സ്കൂളിൽ രണ്ടാം ക്ലാസ്​ വിദ്യാർഥിയാണ് ആയിഷ. ഇതേ സ്​കൂളിൽ എൽ.കെ.ജിയിലാണ്​ ആമിന ഐറിൻ പഠിക്കുന്നത്​.

വിവിധ കോച്ചിങ്​ സ​​െൻററുകളിലും മറ്റും ഉപ്പ ക്ലാസെടുക്കാൻ പോകു​േമ്പാൾ കൂടെ പോയി കേട്ടുപഠിക്കലാണ്​ ഇവരുടെ ഹോബി. ​നാലുവയസ്സുമുതൽ തുടങ്ങിയ ഈ ശീലമാണ്​ അറിവി​​​െൻറ ലോകത്ത്​ ആയിഷക്ക്​ പ്രായത്തിനെ വെല്ലുന്ന നേട്ടം കൈവരിക്കാൻ സഹായിക്കുന്നത്​.

ആയിഷ റിസയുടെ യൂട്യൂബ്​ വിഡിയോ ഇവിടെ കാണാം:

Full View
Tags:    
News Summary - seven year old wonder girl ayisha riza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.