ത​മി​ഴ്നാ​ട് റേ​ഷ​ൻ അ​രി​യു​മാ​യി പി​ടി​യി​ലാ​യ ലോ​റി​യും ഡ്രൈ​വ​റും

തമിഴ്​നാട്ടിൽനിന്ന് കടത്തിയ ഏഴ് ടൺ റേഷൻ അരി പിടികൂടി; ഒരാൾ അറസ്റ്റിൽ

പു​ന​ലൂ​ർ: ത​മി​ഴ്‌​നാ​ട്ടി​ൽ​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തി​യ ഏഴ് ടൺ റേ​ഷ​ൻ അ​രി പു​ളി​യ​റ ചെ​ക്പോ​സ്റ്റി​ൽ പി​ടി​കൂ​ടി. ഒ​രാ​ളെ അ​റ​സ്റ്റ്​ ചെ​യ്തു. ത​മി​ഴ്‌​നാ​ട്-​കേ​ര​ള അ​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ തെ​ങ്കാ​ശി ജി​ല്ല​യി​ലെ പു​ളി​യ​റ വാ​ഹ​ന ചെ​ക്​​പോ​സ്‌​റ്റ് വ​ഴി വ​ൻ​തോ​തി​ൽ റേ​ഷ​ൻ അ​രി കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തു​ന്ന​താ​യി പൊ​ലീ​സി​ന് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

കേ​ര​ള ര​ജി​സ്‌​ട്രേ​ഷ​ൻ ലോ​റി​യി​ലാ​ണ് അ​രി ക​ട​ത്തി​യ​ത്. ഡ്രൈ​വ​ർ കോ​വി​ൽ​പെ​ട്ടി സ്വ​ദേ​ശി പ​ട്ടു​രാ​ജ​നെ (37) അ​റ​സ്റ്റ് ചെ​യ്തു. കേ​ര​ള​ത്തി​ലെ അ​രി മി​ല്ലു​ക​ളി​ലേ​ക്കാ​ണ് റേ​ഷ​ൻ കൊ​ണ്ടു​വ​ന്ന​തെ​ന്ന് ഇ​യാ​ൾ സ​മ്മ​തി​ച്ചു.

ത​മി​ഴ്നാ​ട്ടി​ൽ സൗ​ജ​ന്യ​മാ​യും റേ​ഷ​ൻ വി​ല​യ്​​ക്കും ല​ഭി​ക്കു​ന്ന അ​രി അ​ന​ധി​കൃ​ത​മാ​യി കേ​ര​ള​ത്തി​ലെ മി​ല്ലു​ക​ളി​ലെ​ത്തി​ച്ച് പോ​ളി​ഷ് ചെ​യ്ത് മു​ന്തി​യ ബ്രാ​ൻ​ഡു​ക​ളു​ടെ പേ​രി​ൽ ഉ​യ​ർ​ന്ന വി​ല​യ്​​ക്ക് വി​ൽ​ക്കു​ക​യാ​ണ് രീ​തി. ഇ​തി​നാ​യി തെ​ന്മ​ല, ആ​ര്യ​ങ്കാ​വ്, പു​ളി​യ​റ, ചെ​ങ്കോ​ട്ട കേ​ന്ദ്രീ​ക​രി​ച്ച് ഏ​ജ​ൻ​സി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. 

Tags:    
News Summary - Seven tonnes of ration rice smuggled from Tamil Nadu seized-One person was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.