മു​സ്‍ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്കംകുറിച്ച് എ​റ​ണാ​കു​ള​ം ടൗ​ൺ​ഹാ​ളി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് പാ​ണ​ക്കാ​ട് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ പ​താ​ക ഉ​യ​ർ​ത്തുന്നു

യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന് പ്രൗഢ തുടക്കം

കൊ​ച്ചി: ‘അ​നീ​തി​യു​ടെ കാ​ല​ത്തി​ന്​ യു​വ​ത​യു​ടെ തി​രു​ത്ത്​’ എ​ന്ന പ്ര​മേ​യ​വു​മാ​യി മു​സ്‍ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന് എ​റ​ണാ​കു​ള​ത്ത്​ പ്രൗ​ഢ തു​ട​ക്കം. ടൗ​ൺ​ഹാ​ളി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് പാ​ണ​ക്കാ​ട് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ പ​താ​ക ഉ​യ​ർ​ത്തി​യ​തോ​ടെ​യാ​ണ് സ​മ്മേ​ള​ന ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്. സൈ​ൻ​ബോ​ർ​ഡി​ൽ നേ​താ​ക്ക​ൾ തി​രു​ത്ത​ലി​ന്റ കൈ​യ്യൊ​പ്പ് ചാ​ർ​ത്തി.

തു​ട​ർ​ന്ന് ‘ഫാ​ഷി​സം, വ​ർ​ഗീ​യ​ത, ഭ​ര​ണ​കൂ​ടം-​തി​രു​ത്ത്’ എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ന്ന സെ​മി​നാ​ർ മു​സ്‍ലിം ലീ​ഗ് ദേ​ശീ​യ ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​റ​ണാ​കു​ളം ഡി.​സി.​സി സെ​ക്ര​ട്ട​റി ജി​ന്റോ ജോ​ൺ, സി.​പി.​ഐ ജി​ല്ല സെ​ക്ര​ട്ട​റി എ​ൻ. അ​രു​ൺ, ആ​ർ.​വൈ.​എ​ഫ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി​ഷ്ണു​മോ​ഹ​ൻ എം.​എ​ൽ.​എ, യൂ​ത്ത് ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. ഷി​ബു മീ​രാ​ൻ എ​ന്നി​വ​ർ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ഫി​റോ​സ് എം.​എ​ൽ.​എ സ്വാ​ഗ​തം പ​റ​ഞ്ഞു. സം​സ്ഥാ​ന ട്ര​ഷ​റ​ർ പി. ​ഇ​സ്മാ​യി​ൽ മോ​ഡ​റേ​റ്റ​റാ​യി. മു​സ്‍ലിം ലീ​ഗ് ദേ​ശീ​യ സെ​ക്ര​ട്ട​റി അ​ഡ്വ. ഹാ​രി​സ് ബീ​രാ​ൻ എം.​പി, യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ മു​ജീ​ബ് കാ​ടേ​രി, ഫൈ​സ​ൽ ബാ​ഫ​ഖി ത​ങ്ങ​ൾ, അ​ഷ്റ​ഫ് എ​ട​നീ​ർ, കെ.​എ. മാ​ഹി​ൻ, സെ​ക്ര​ട്ട​റി​മാ​രാ​യ സി.​കെ മു​ഹ​മ്മ​ദ​ലി, അ​ഡ്വ. ന​സീ​ർ കാ​ര്യ​റ, ഗ​ഫൂ​ർ കോ​ൽ​ക്ക​ള​ത്തി​ൽ, ടി.​പി.​എം ജി​ഷാ​ൻ, ഫാ​ത്തി​മ ത​ഹ്‍ലി​യ എം.​എ​ൽ.​എ തു​ട​ങ്ങി​യ​വ​ർ പ്ര​സീ​ഡി​യം നി​യ​ന്ത്രി​ച്ചു.

​ശ​നി​യാ​ഴ്ച രാ​വി​ലെ 10ന്​ ​പ്ര​തി​നി​ധി സ​മ്മേ​ള​നം ഭ​ര​ണ പ​രി​ഷ്‌​കാ​ര ക​മീ​ഷ​ന്‍ ചെ​യ​ര്‍മാ​ന്‍ ഡോ. ​എം.​കെ. മു​നീ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. 11.30ന് ‘​അ​പ​ര​വ​ത്ക​ര​ണ​ത്തി​ന്റെ ഇ​ന്ത്യ​ന്‍ വ​ര്‍ത്ത​മാ​നം’ എ​ന്ന വി​ഷ​യ​ത്തി​ൽ ആ​ക്റ്റി​വി​സ്റ്റ് ഡോ. ​ടി.​എ​സ് ശ്യാം​കു​മാ​ര്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഉ​ച്ച 12ന് ‘​സ​മ​ര​വും ക​വി​ത​യും’ സെ​ഷ​നി​ൽ ക​വി ര​മേ​ശ് കാ​വി​ല്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തും. തു​ട​ർ​ന്ന്, ഒ​റ്റ തെ​ര​ഞ്ഞെ​ടു​പ്പും ഫെ​ഡ​റ​ലി​സ​വും, സ​മ​ര കാ​ഹ​ളം, ജെ​ൻ സി ​ഇ​ന്ത്യ, ഭ​ര​ണ​ഘ​ട​ന​മൂ​ല്യ​വും ജ​നാ​ധി​പ​ത്യ പ്ര​തി​രോ​ധ​വും, വി​മ​ര്‍ശ​ന​വും പൗ​ര​ബോ​ധ​വും എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ​സെ​ഷ​നു​ക​ൾ. ത്രി​ദി​ന സ​മ്മേ​ള​നം ഞാ​യ​റാ​ഴ്ച വൈ​കി​ട്ട്​ ​റാ​ലി, വൈ​റ്റ്​ ഗാ​ർ​ഡ്​ പ​രേ​ഡ്, പൊ​തു​സ​മ്മേ​ള​നം എ​ന്നി​വ​യോ​ടെ സ​മാ​പി​ക്കും. 

Tags:    
News Summary - Youth League State Conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.