Posted On
date_range Updated On
date_range പൊറോട്ട, ചിക്കൻ, മയോണൈസ് പങ്കിട്ട് കഴിച്ചു; ഏഴ് വിദ്യാർഥികൾ ആശുപത്രിയിൽ
പാപ്പിനിശ്ശേരി: ഭക്ഷ്യവിഷബാധയെ തുടർന്ന് ഏഴ് വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിറക്കൽ നിത്യാനന്ദ ഭവൻ സ്കൂളിലെ വിദ്യാർഥികളെയാണ് ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തിങ്കളാഴ്ച ഉച്ചക്ക് 2.30 ഓടെയാണ് സംഭവം. ഉച്ചഭക്ഷണത്തിനായി വീടുകളിൽനിന്നും കൊണ്ടുവന്ന പൊറോട്ട, ചിക്കൺ, മയോണൈസ് എന്നീ ഭക്ഷണ സാധനങ്ങൾ പങ്കിട്ടു കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റതെന്നാണ് വിവരം.
പാപ്പിനിശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് വിദ്യാർഥികളുള്ളത്. ആരുടെയും നില ഗുരുതരമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.