സീരിയൽ-സിനിമ നടൻ അജിത് വിജയൻ നിര്യാതനായി

തൃപ്പൂണിത്തുറ: സീരിയൽ-സിനിമ നടൻ കണ്ണൻകുളങ്ങര പനങ്കാവിൽ അജിത് വിജയൻ (57) നിര്യാതനായി. പ്രശസ്ത കഥകളി ആചാര്യൻ കലാമണ്ഡലം കൃഷ്ണൻ നായരുടെയും കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെയും ചെറുമകനും മോഹിനിയാട്ടം നർത്തകി കല വിജയന്റെയും റിട്ട. ഫാക്ട് ഉദ്യോഗസ്ഥൻ സി.കെ. വിജയന്റെയും മകനുമാണ്.

സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. ഭാര്യ: ധന്യ. മക്കൾ: ഗായത്രി, ഗൗരി.


Tags:    
News Summary - Serial-film actor Ajith Vijayan passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.