നിയമനം വൈകുന്നതിൽ സെൻകുമാറിന്​ അതൃപ്​തി

തിരുവന്തപുരം: സുപ്രീംകോടതിയിൽ അനുകൂല വിധിയുണ്ടായതിന്​ ശേഷവും തന്നെ ഡി.ജി.പി സ്ഥാനത്ത്​ പുനർനിയമിക്കാത്ത സർക്കാർ നടപടിയിൽ  അതൃപ്​തിയറിയിച്ച്​ ടി.പി സെൻകുമാർ. ഡി.ജി.പി സ്ഥാനത്ത്​ നിയമിക്കാത്തത്​ എന്തുകൊണ്ടാണെന്ന്​ അറിയില്ല. ഉചിതമായ സമയത്ത്​ ഉചിതമായത്​ ചെയ്യും. ഭാവികാര്യങ്ങൾ വക്കീലുമായി ആലോചിച്ച്​ തീരുമാനിക്കുമെന്നും സെൻകുമാർ പറഞ്ഞു. അതേ സമയം, സർക്കാർ നടപടിക്കെതിരെ സെൻകുമാർ തിങ്കളാഴ്​ച സുപ്രീംകോടതിയെ സമീപിക്കുമെന്നാണ്​ റിപ്പോർട്ട്​. 

സുപ്രീംകോടതി വിധി ​എത്രയും പെ​െട്ടന്ന്​  നടപ്പിലാക്ക​ണമെന്നായിരുന്നു നിയമ സെക്രട്ടറി സർക്കാറിന്​​ നൽകിയ നിയമോപദേശം. എന്നാൽ നിയമോപദേശം അവഗണിച്ച്​ കേസിലെ പുന:പരിശോധന സാധ്യതകൾ സർക്കാർ തേടിയിരുന്നു. ഇതിനായി മുതിർന്ന അഭിഭാഷകൻ ഹരീഷ്​ സാൽവേയോട്​ സർക്കാർ ഉപദേശം തേടിയിരുന്നു.

Tags:    
News Summary - senkumar is against government decison

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.