സ്വാശ്രയ ഫീസ്: സർക്കാർ പകച്ചു നിൽക്കുന്നു -ചെന്നിത്തല

തിരുവനന്തപുരം: സ്വാശ്രയ വിഷയത്തിൽ സർക്കാർ പകച്ചുനിൽക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാനേജ്മെന്റുകൾക്ക് തോന്നിയ പോലെ ഫീസ് വാങ്ങാനുള്ള സാഹചര്യമാണ് സർക്കാർ ഒരുക്കികൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യു.ഡി.എഫ് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടുത്ത വർഷം ഫീസ് 10 ലക്ഷം ആയി ഉയർത്താനാണ് സർക്കാർ ഇപ്പോൾ ഒളിച്ചുകളിക്കുന്നത്. വിഷയത്തിൽ യഥാർഥ വസ്തുത കോടതിയിൽ അവതരിപ്പിക്കാൻ പോലും സർക്കാർ പരാജയപ്പെട്ടു. സ്വാശ്രയ പ്രശ്നം ഇത്രയും മോശമായി കൈകാര്യം ചെയ്ത ഒരു സർക്കാരും കേരളത്തിൽ ഉണ്ടായിട്ടില്ലെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

Tags:    
News Summary - selffinance fee udf strike on secreteriate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.