അനിശ്​ചിതകാല സമരത്തിനില്ലെന്ന്​ ​എഞ്ചീനിയറിങ്​ കോളജ്​ അസോസിയേഷൻ

തിരുവനന്തപുരം: അനിശ്​ചതകാലത്തേക്ക്​ കോളജ്​ അടച്ച്​ സമരം നടത്തില്ലെന്ന്​ സ്വാശ്രയ എഞ്ചിനിയറിങ്​ കോളജ്​ അസോസിയേഷൻ. വിദ്യാഭ്യാസ മന്ത്രിയിൽ പ്രതീക്ഷയുണ്ടെന്നും പ്രശ്​നങ്ങൾ പരിഹരിക്കപെടുമെന്നാണ്​ കരുതുന്നതെന്നും അസോസിയേഷൻ പ്രതിനിധികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 

വിഷയത്തിൽ വെള്ളിയാഴ്​ച ചർച്ച നടത്താമെന്ന്​ വിദ്യഭ്യാസ മന്ത്രി രവീന്ദ്രനാഥ്​ ഉറപ്പ്​ നൽകിയിട്ടുണ്ടെന്നും അവർ പറഞ്ഞു. വിദ്യാർഥിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള പ്രശ്​നത്തിൽ നെഹ്​റു കോളജിന്​ വീഴ്​ച പറ്റി. തെറ്റ്​ ചെയ്​താൽ കർശന നടപടിയുണ്ടാവുമെന്നും മാനേജ്​മ​െൻറ്​ പ്രതിനിധികൾ പറഞ്ഞു.

നെഹ്​റു കോളജ്​ വിദ്യാർത്ഥി ജിഷ്​ണുവി​​െൻറ മരണവുമായി ബന്ധപ്പെട്ട്​ സ്വകാര്യ എഞ്ചീനിയറിങ്​ കോളജുകൾക്കെതിരെ ഉണ്ടായിട്ടുള്ള ആക്രമണങ്ങളിൽ പ്രതിഷേധിച്ച്​ ഇന്ന്​ കോളജുകൾ അടച്ചിട്ട്​ സമരം ചെയുകയാണ്​ സ്വാശ്രയ എഞ്ചീനിയറിങ്​ കോളജ്​ അസോസിയേഷൻ. അനിശ്​ചിത കാലത്തേക്ക്​ കോളജുകൾ അടച്ചിട്ട​ുകൊണ്ട്​ പ്രതിഷേധിക്ക​ുന്നതിനെ കുറച്ച്​ ആലോചിക്കുമെന്നും മാനേജ്​മ​െൻറ്​ അസോസിയേഷൻ ബുധനാഴ്​ച വ്യക്​തമാക്കിയിരുന്നു.
 

Tags:    
News Summary - self financing engineering asosiation meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.