Posted On
date_range Updated On
date_range സ്വശ്രയ മെഡിക്കൽ ഫീസ് കുറച്ചു; ബി.ഡി.എസിന് കൂടി
കൊച്ചി: സംസ്ഥാനത്തെ സ്വശ്രയ മെഡിക്കൽ കോഴ്സുകളുടെ ഫീസ് പുതുക്കി നിശ്ചയിച്ചു. എം.ബി.ബി.എസിന് 50,000 രൂപ ഫീസ് കുറച്ചു. എം.ബി.ബി.എസിന്‍റെ 85 ശതമാനം ജനറൽ സീറ്റിലെ ഫീസ് അഞ്ചു ലക്ഷം രൂപയാക്കി നിശ്ചയിച്ചു. എൻ.ആർ.ഐ സീറ്റിൽ നിലവിലെ 20 ലക്ഷം ഫീസ് തുടരും.
അതേസമയം, ബി.ഡി.എസ് ഫീസ് വർധിപ്പിച്ചിട്ടുണ്ട്. ജനറൽ സീറ്റിൽ 2.9 ലക്ഷമാക്കി ഉയർത്തി. നിലവിൽ 2.5 ലക്ഷമായിരുന്നു. എൻ.ആർ.ഐ സീറ്റിൽ ഫീസ് ആറു ലക്ഷമാക്കി വർധിപ്പിച്ചിട്ടുണ്ട്.
പുതുക്കി നിശ്ചയിച്ച ഫീസ് നിരക്ക് ഹൈകോടതിയിൽ സമർപ്പിക്കും. ഇന്ന് ഉച്ചക്ക് കോടതി കേസ് പരിഗണിക്കാൻ ഇരിക്കെയാണ് ഫീസ് പുതുക്കി നിശ്ചയിച്ചു കൊണ്ടുള്ള ജസ്റ്റിസ് ആർ. രാജേന്ദ്ര ബാബു ചെയർമാനായ കമ്മിറ്റിയുടെ നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.