Posted On
date_range Updated On
date_range ഫീസ് വർധന: സ്വാശ്രയ മെഡിക്കൽ മാനേജ്മെന്‍റുകൾ ഹൈകോടതിയിൽ
തിരുവനന്തപുരം: ഫീസ് വർധന ആവശ്യപ്പെട്ട് മെഡിക്കൽ മാനേജ്മെന്‍റുകൾ ഹൈകോതിയെ സമീപിച്ചു. ഫീസ് 11 ലക്ഷം രൂപയാക്കണമെന്ന് ആവശ്യപ്പെട്ടാണ് മാനേജ്മെന്‍റുകൾ ഹരജി നൽകിയത്. ഇരുപതോളം കോളേജുകളാണ് ഫീസ് വര്‍ധന ആവശ്യപ്പെട്ട് ഹരജി നൽകിയത്. ഫീസ് വര്‍ധന ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചവരില്‍ കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളും ഉള്‍പ്പെടുന്നുണ്ട്. ഹരജി ഹൈകോടതി തിങ്കളാഴ്ച പരിഗണിക്കും.
സ്വാശ്രയ കോളജുകളിലെ എം.ബി.ബി.എസ്, ബി.ഡി.എസ് ഫീസ് ജസ്റ്റിസ് ആർ.രാജേന്ദ്രബാബു സമിതി പുതുക്കി നിശ്ചയിച്ചിരുന്നു. എം.ബി.ബി.എസ് ഫീസ് കുറച്ച് അഞ്ചു ലക്ഷത്തിനും 5.6 ലക്ഷത്തിനും ഇടയിലുള്ള തുകയാണ് തീരുമാനിച്ചത്. സ്വാശ്രയ കോളജുകൾ സമർപ്പിച്ച ചെലവ് കണക്കും അടിസ്ഥാനസൗകര്യങ്ങളും ഫാക്കൽറ്റികളുടെ എണ്ണവും പരിഗണിച്ചാണ് ഫീസ് നിശ്ചയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.