ജാബിർ
പെൺകുട്ടികളെ വശീകരിച്ച് പീഡിപ്പിച്ച കേസ്; ഒരു കുട്ടി കൂടി പരാതി നൽകി
കൊണ്ടോട്ടി: സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുന്ന പെൺകുട്ടികളെ വശീകരിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിടിയിലായ യുവാവിനെതിരെ ഒരു പെൺകുട്ടി കൂടി പരാതി നൽകി. കൊണ്ടോട്ടി മേഖലയിലെ 14കാരിയാണ് പൊന്നാനി ടി.ബി ആശുപത്രി ബീച്ചിൽ മാറാപ്പിൻറകത്ത് വീട്ടിൽ ജാബിറിനെതിരെ (21) പാരാതി നൽകിയത്.
16കാരിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ഞായറാഴ്ച ബന്ധുക്കൾ നടത്തിയ പരാതിയിലാണ് ജാബിർ പിടിയിലായത്. പെൺകുട്ടിയെ കോട്ടക്കലിൽനിന്ന് പൊലീസ് കണ്ടെത്തി ചോദ്യം ചെയ്തപ്പോഴാണ് പിന്നിൽ ജാബിർ ആണെന്ന് വ്യക്തമായത്.
യുവാവിെൻറ ഫോണിൽ 12നും 18നും ഇടയിൽ പ്രായമുള്ള നിരവധി പെൺകുട്ടികളുടെ വിലാസവും നഗ്നചിത്രങ്ങളും വിഡിയോകളും കണ്ടെത്തിയിരുന്നു. ഇതു മുൻനിർത്തി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മേഖലയിലെ ഒരു പെൺകുട്ടി ജാബിറിെൻറ ചതിയിൽപെട്ടതായി തിരിച്ചറിഞ്ഞത്.
രണ്ട് പെൺകുട്ടികളിൽനിന്നായി ജാബിർ രണ്ട് ജോഡി കമ്മൽ, ഒരു മോതിരം, ഒരു മാല എന്നിവ കൈക്കലാക്കിയിരുന്നു. ഒമ്പതാം ക്ലാസ് വരെ പഠിച്ച യുവാവ് ബൈക്കിൽ കറങ്ങാനും ആർഭാടജീവിതം നയിക്കാനുമാണ് പെൺകുട്ടികളുടെ സ്വർണം കൈക്കലാക്കിയിരുന്നത്.
തെക്കൻ ജില്ലകളിലെ നിരവധി പെൺകുട്ടികൾ ഇയാളുടെ സൗഹൃദവലയത്തിലുണ്ട്. കൊല്ലത്തുള്ള ഒരു പെൺകുട്ടി ഇയാളുടെ കെണിയിൽപെട്ടതായി പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. നിലവിൽ ജാബിർ റിമാൻഡിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.