കെ.എസ്.ആര്‍.ടി.സി ബസ്സുകളില്‍ സുരക്ഷ ശക്തമാക്കും 

തിരുവനന്തപുരം : കണ്ണൂര്‍ ജില്ലയിലെ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് കോവിഡ്-19 ബാധിച്ചതിന്‍റെ പശ്ചാത്തലത്തില്‍ കെ.എസ്.ആര്‍.ടി.സി ബസ്സുകളില്‍ കൂടുതല്‍ സുരക്ഷാസംവിധാനം ഏര്‍പ്പെടുത്താന്‍ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ നിർദേശം നല്‍കി. കെ.എസ്.ആര്‍.ടി.സി ബസ്സുകളില്‍ ഡ്രൈവറുടെ ക്യാബിന്‍ പ്രത്യേക സംവിധാനം ഉപയോഗിച്ചു വേര്‍തിരിക്കും. യാത്രക്കാരില്‍ നിന്നും സുരക്ഷാ അകലം പാലിക്കുന്നതിനും, മാസ്‌ക്, ഗ്ലൗസ്, സാനിറ്റൈസര്‍ എന്നിവ കര്‍ശനമായി ഉപയോഗിക്കാനും ഡ്രൈവര്‍മാര്‍ക്കും, കണ്ടക്ടര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി. 

ഇതിനാവശ്യമായ സജീകരണങ്ങള്‍ ബസ്സുകളില്‍ ലഭ്യമാക്കും. ആദ്യഘട്ടത്തില്‍ കണ്ണൂര്‍, കരിപ്പൂര്‍, നെടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചും റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചും സര്‍വിസ് നടത്തുന്ന ബസ്സുകളിലായിരിക്കും ഈ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക. ആവശ്യമെന്നു കണ്ടാല്‍ മറ്റുസ്ഥലങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും. 

കോവിഡ്-19ന്‍റെ സാഹചര്യത്തില്‍ ജോലിചെയ്യുന്ന കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അവരുടെ മനോവീര്യം ഉയര്‍ത്തുന്നതിന് എല്ലാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

Tags:    
News Summary - security strengthen ksrtc buses -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.