തിരുവനന്തപുരം: സുരക്ഷിതവും അത്യാധുനികവുമായി ഡിജിറ്റൽ വിവരേശഖരണ ശൃംഖലയായ ബ്ലോക് ചെയിനിലേക്ക് സംസ്ഥാനവും ചുവടുവെക്കുന്നു. വകുപ്പുകളിലേക്ക് പുതിയ സാേങ്കതികവിദ്യ വ്യാപിപ്പിക്കുന്നതിനും ഒപ്പം ഗവേഷണങ്ങൾക്കും പരിശീലനങ്ങൾക്കുമായി കേരള ബ്ലോക്ക് ചെയിൻ അക്കാദമി ഉടൻ യാഥാർഥ്യമാകും.
ഇന്ത്യന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആൻഡ് മാനേജ്മെൻറ് കേരളയുടെ (ഐ.ഐ.ഐ.ടി.എം.കെ) ആഭിമുഖ്യത്തിൽ ടെക്നോപാർക്ക് കേന്ദ്രീകരിച്ചാണ് അക്കാദമിക്ക് ആസ്ഥാനമൊരുക്കുന്നത്. തിരുത്തലുകൾക്ക് സാധിക്കാത്തവണ്ണം വിവരങ്ങളെ അതിസുരക്ഷിതമായി ക്രമീകരിക്കുന്ന സാേങ്കതിക സംവിധാനമാണ് ചെയിൻ. സാമ്പത്തികമേഖലയിലാണ് ബ്ലോക് ചെയിൻ ആദ്യം പരീക്ഷിക്കപ്പെട്ടതെങ്കിലും ചുരുങ്ങിയ സമയത്തിനുള്ളിൽ വിവരക്രമീകരണവുമായി ബന്ധപ്പെട്ട മറ്റ് മേഖലകളിലേക്കും വ്യാപിപ്പിക്കുകയായിയിരുന്നു. ഇൗ സാധ്യതകളെ സംസ്ഥാനത്തിെൻറ ഡിജിറ്റൽ വിവരസുരക്ഷക്കായി ഉപയോഗിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. റവന്യൂ വകുപ്പിലെ ഭൂമിസംബന്ധമായ രേഖകളാണ് ഇൗ സാേങ്കതികവിദ്യയിലേക്ക് ആദ്യം മാറ്റുക. സർക്കാർ ആശുപത്രികളിലെ മെഡിക്കൽ റെക്കോഡുകൾ, യൂനിവേഴ്സിറ്റികളിലെ മാർക്ക് ലിസ്റ്റ്-സർട്ടിഫിക്കറ്റ് സംവിധാനം, ധനകാര്യ വിവരങ്ങൾ, ജനന-മരണ സർട്ടിഫിക്കറ്റുകൾ എന്നിവയും പുതിയ സാേങ്കതിക കവചത്തിലേക്ക് മാറും. ഒൗദ്യോഗിക രേഖകളിലെ അനാവശ്യ കൈകടത്തലുകളും തിരുത്തലുകളും ഒഴിവാക്കി സർക്കാറിെൻറ ഡിജിറ്റൽ ഇ-ഗവേണൻസ് സംവിധാനം കൂടുതൽ സുരക്ഷിതമാക്കുകയാണ് ലക്ഷ്യം.
ബ്ലോക്ക് ചെയിൻ അക്കാദമിക്ക് മുന്നോടിയായ അന്താരാഷ്ട്രതലത്തിൽ മേഖലയിലെ പ്രമുഖരും ഗവേഷകരുമായുള്ള ബന്ധം സ്ഥാപിക്കാനുള്ള നടപടി പൂർത്തിയായി. ഇവരുടെ സേവനവും നിർദേശങ്ങളും അക്കാദമിക്കുണ്ടാകും. പരിശീലന പരിപാടികൾക്കും ശിൽപശാലകൾക്കും പുറമേ ആറുമാസം ദൈർഘ്യമുള്ള ഹ്രസ്വകാല കോഴ്സുകളും സർട്ടിഫിക്കറ്റ് കോഴ്സുകളും അക്കാദമി ആരംഭിക്കും. സർക്കാറിെൻറ ഇ-ഗവേണൻസ് രംഗത്തുള്ളവരുമായുള്ള ചർച്ചകളും സമാന്തരമായി നടക്കും.
ബ്ലോക് ചെയിൻ എന്നാൽ
ഡിജിറ്റൽ രേഖകൾ സുരക്ഷിതമായി ക്രമീകരിക്കുന്നതിനും സൂക്ഷിക്കുന്നതിനുമുള്ള അത്യാധുനിക സാേങ്കതികവിദ്യയാണ് ബ്ലോക് ചെയിൻ. നിലവിൽ സർക്കാറിെൻറയടക്കം ഡിജിറ്റൽ രേഖകൾ സൂക്ഷിക്കുന്നത് ഡാറ്റാ ബെയ്സ് മാനേജ്മെൻറ് സിസ്റ്റം (ഡി.ബി.എം.എസ്) വഴിയാണ്. ഡി.ബി.എം.സിൽ രേഖകൾ പൊതുവിൽ സുരക്ഷിതമാണെങ്കിലും ആർക്കും ഏത് രേഖയും തിരുത്താം. എന്നാൽ, ബ്ലോക് ചെയിനിൽ സൂക്ഷികുന്ന രേഖകൾ തിരുത്താനാവില്ല. കൂട്ടിച്ചേർക്കലുകൾ തീയതിയടക്കം പുതിയ ഭാഗമായേ ശേഖരിക്കപ്പെടൂ. ഡേറ്റ ഒരൊറ്റ െസർവറിൽ സൂക്ഷിക്കുന്നതിനുപകരം 10,000 കമ്പ്യൂട്ടറുകളിൽ സൂക്ഷിക്കുന്നതിന് തുല്യമാണ്. ബിറ്റ് കോയിൻ രംഗത്തെത്തിയ 2008ൽ ബിറ്റ് കോയിൻ ഇടപാടുകളുടെ ഡിജിറ്റൽ ലെഡ്ജറായാണ് ബ്ലോക് ചെയിൻ സാേങ്കതിക ലോകത്ത് ആദ്യമെത്തുന്നത്. 2013ൽ എത്രിയം എന്ന സ്വതന്ത്ര േസാഫ്റ്റ്വെയർ പ്ലാറ്റ്ഫോമിലൂെട ഇത് െഎ.ടി ലോകത്ത് കൂടുതൽ പരിചിതമായി. 2016ൽ ഇൻറ്റെലും െഎ.ബി.എമ്മും ലിനക്സ് ഫൗണ്ടേഷെൻറ ‘ഹൈപ്പർ ലെഡ്ജർ’ എന്ന ബ്ലോക് ചെയിൻ പതിപ്പ് സ്വീകരിച്ചതോടെ െഎ.ടി രംഗതത്ത് ബ്ലോക് ചെയിൻ കൂടുതൽ സ്വീകാര്യമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.