പത്തനംതിട്ടയില്‍ നിരോധനാജ്ഞ ഏപ്രില്‍ 14 വരെ നീട്ടി

പത്തനംതിട്ട: കോവിഡ് 19 രോഗവ്യാപനത്തി​​െൻറ പശ്ചാത്തലത്തിൽ ജില്ലയിലെ എല്ലാ പൊലീസ് സ്​റ്റേഷന്‍ പരിധിയിലും ക്ര ിമിനല്‍ നടപടിക്രമം വകുപ്പ് 144 പ്രകാരം മാര്‍ച്ച് 31 അര്‍ധരാത്രി വരെ പുറപ്പെടുവിച്ചിരുന്ന നിരോധനാജ്ഞ ഏപ്രില്‍ 14ന ് അര്‍ധരാത്രി വരെ ദീര്‍ഘിപ്പിച്ച് ഉത്തരവായി. ജനങ്ങള്‍ കൂട്ടം ചേരുന്നത് നിരോധിച്ചും ക്രമീകരണങ്ങളും നിയന്ത്രണ ങ്ങളും ഏര്‍പ്പെടുത്തിയുമാണ് ഉത്തരവ്.

കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ് ഉള്‍പ്പടെ പൊതുഗതാഗത സംവിധാനങ്ങള്‍ ഈ കാലയ ളവില്‍ നിര്‍ത്തിവെക്കണം. എന്നാല്‍, അവശ്യ സാധനങ്ങള്‍ വാങ്ങാനും അടിയന്തിര മെഡിക്കല്‍ സഹായത്തിനും സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കാം. വാഹനത്തില്‍ ഡ്രൈവറെക്കൂടാതെ പ്രായപൂര്‍ത്തിയായ ഒരു വ്യക്തിക്ക് കൂടി മാത്രം യാത്ര ചെയ്യാം. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും അവശ്യസാധനങ്ങളുടെ ഗതാഗതത്തിനും മാത്രമായേ ഓട്ടോറിക്ഷകളും ടാക്‌സികളും ഉപയോഗിക്കാന്‍ പാടുള്ളു. പെട്രോള്‍ പമ്പി​​െൻറ പ്രവര്‍ത്തനം, ഗ്യാസ്​ വിതരണം, വൈദ്യുതി, ടെലികോം സേവനം എന്നിവ തടസ്സപ്പെടുത്താന്‍ പാടില്ല.

പലചരക്ക്, പച്ചക്കറി, പാല്‍, മല്‍സ്യം, മാംസം, തുടങ്ങിയ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴു മുതല്‍ വൈകുന്നേരം അഞ്ചു വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. മറ്റ് ഒരു സ്ഥാപനങ്ങളും ഈ കാലയളവില്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ല. ഹോട്ടലുകളില്‍ നിന്നും ഹോം ഡെലിവറി മാത്രമായി ഭക്ഷണം നല്‍കാം. ഒരു കാരണവശാലും ഹോട്ടലുകളില്‍ ഭക്ഷണം വിളമ്പാന്‍ പാടില്ല. മെഡിക്കല്‍ ഷോപ്പുകള്‍ സമയപരിധി ബാധകമല്ലാതെ പ്രവര്‍ത്തിക്കണം.

ആരാധനാലയങ്ങളില് ഒഴിച്ച് കൂടാനാവാത്തതും ആചാര അനുഷ്ഠാനത്തി​​െൻറ ഭാഗവുമായ ചടങ്ങുകള്‍ മാത്രം നടത്തണം. യാതൊരു കാരണവശാലും അഞ്ചില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ച് ആരാധനകളോ, ഉത്സവങ്ങളോ മറ്റു ചടങ്ങുകളോ നടത്താന്‍ പാടില്ല. സംസ്ഥാന സര്‍ക്കാരി​​െൻറ മാര്‍ച്ച് 20ലെ ഉത്തരവി​​െൻറ അടിസ്ഥാനത്തില്‍ 21 ദിവസത്തെ ലോക്ക് ഡൗണ്‍ പരിധിയില്‍നിന്ന്​ ഒഴിവാക്കപ്പെട്ട വകുപ്പുകള്‍ പ്രവര്‍ത്തനത്തിന് ഭംഗം വരാത്ത രീതിയില്‍ നിയന്ത്രിതമായി ജീവനക്കാരെ നിലനിര്‍ത്തി പ്രവര്‍ത്തിപ്പിക്കണം. ജില്ലയിലെ ആശുപത്രികളുടെ പ്രവര്‍ത്തനം യാതൊരു കാരണവശാലും തടസപ്പെടാന്‍ പാടില്ല.

ജനങ്ങൾ അനാവശ്യമായി വീടുകളില്‍നിന്ന്​ പുറത്തിറങ്ങാന്‍ പാടില്ല. അത്യാവശ്യമായി പുറത്തിറങ്ങേണ്ട സാഹചര്യം ഉണ്ടായാല്‍ മറ്റൊരു വ്യക്തിയില്‍ നിന്നും ഒരു മീറ്റര്‍ അകലം പാലിക്കണം. ഉല്‍സവങ്ങള്‍, പൊതുചടങ്ങുകള്‍, ആഘോഷപരിപാടികള്‍ എന്നിവ ഒരു കാരണവശാലും അനുവദിക്കില്ല.

മാർച്ച്​ 10ന് ശേഷം വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നര്‍ നിര്‍ബന്ധമായും ആരോഗ്യം, പൊലീസ്, പഞ്ചായത്ത്, റവന്യൂ അധികാരികളെ വിവരം അറിയിക്കണം. ഇവര്‍ നിരീക്ഷണത്തില്‍ തുടരുകയും അധികാരികളുടെ നിര്‍ദേശങ്ങള്‍ അനുസരിക്കുകയും ചെയ്യണം. നിര്‍ദേശങ്ങള്‍ അനുസരിക്കാതിരിക്കുകയോ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയോ ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അറസ്​റ്റ്​ അടക്കമുള്ള നിയമനടപടി നേരിടേണ്ടി വരും.

ബാങ്ക് അടക്കമുളള ധനകാര്യ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. എല്ലാ എ.ടി.എം കൗണ്ടറുകളിലും ആവശ്യത്തിന് പണം ഉണ്ടെന്ന് ബാങ്കുകള്‍ ഉറപ്പാക്കണം. കൗണ്ടറുകളില്‍ ജനങ്ങള്‍ കൂട്ടംകൂടി നില്‍ക്കാന്‍ പാടില്ല.

Tags:    
News Summary - section 144 implemented in pathanamthitta district till April 14

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.