സെക്രട്ടേറിയറ്റിൽ 1400 പേർ പണിമുടക്കിയെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ 1400 ഓളം പേർ പണിമുടക്കിൽ പങ്കെടുത്തെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ എം.എസ് ഇർഷാദ് അറിയിച്ചു. കരിനിയമമായ ഡയസ്നോണിനെയും സ്ഥലം മാറ്റഭീഷണികളെയും അതിജീവിച്ചാണ് സെക്രട്ടേറിയറ്റിലെ ഭൂരിപക്ഷം ജീവനക്കാരും പണിമുടക്കിൽ പങ്കെടുത്തത്.

കഴിഞ്ഞ ഏഴര വർഷക്കാലമായി കേരളത്തിൽ തുടർന്നു വരുന്ന അവകാശ നിഷേധങ്ങൾക്കും ആറു ഗഡു ഡി.എ കുടിശ്ശിക വരുത്തിയതിനും നാല് വർഷമായി ലിവ് സറണ്ടർ നിർത്തലാക്കിയതിനും എതിരായാണ് കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ, കേരള ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ, കേരള ലാ സെക്രട്ടേറിയറ്റ് അസോസിയേഷൻ, കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓർഗനൈസേഷൻ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് സെക്രട്ടേറിയറ്റിൽ പണിമുടക്കിയത്.

പണിമുടക്ക് വൻ വിജയമായിരുന്നുവെന്നും പണിമുടക്കിലെ പങ്കാളിത്തം കണ്ട് വിറളിപൂണ്ട ഭരണ സംഘടന മന:പൂർവം സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ എം.എസ് ഇർഷാദ്, കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബിനോദ് കെ, കേരള ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻറ് എസ് പ്രദീപ്കുമാർ, ജനറൽ സെക്രട്ടറി തിബിൻ നീലാംബരൻ, കേരള ലാ സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻറ് പി. അജിത, ജനറൽ സെക്രട്ടറി എം.എസ് മോഹനചന്ദ്രൻ , കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓർഗനൈസേഷൻ പ്രസിഡൻറ് ഷിബു ജോസഫ്, ജനറൽ സെക്രട്ടറി വി.എ ബിനു എന്നിവർ അറിയിച്ചു.

Tags:    
News Summary - Secretariat Action Council said that 1400 people went on strike in the Secretariat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.