Posted On
date_range Updated On
date_range കോവിഡ് വാക്സിൻ രണ്ടാം ബാച്ച് കേരളത്തിലെത്തി
നെടുമ്പാശേരി: രണ്ടാംഘട്ട കോവിഡ് പ്രതിരോധ കുത്തിവെപ്പിനുള്ള വാക്സിൻ കൊച്ചിയിലെത്തി. മുംബൈയിൽ നിന്നും ഗോ എയർ വിമാനത്തിൽ രാവിലെ 11.15നാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ചത്.
കൊച്ചിക്ക് പുറമെ കോഴിക്കോട്, ലക്ഷദ്വീപ് എന്നിവിടങ്ങളിലേക്കുള്ള വാക്‌സിനുകളും ഇതോടൊപ്പമുണ്ട്. എറണാകുളത്തിന് 12 ബോക്‌സുകളും കോഴിക്കോട്ടേക്ക് ഒമ്പത് ബോക്‌സുകളും ഉണ്ടാകും. ലക്ഷദ്വീപിലേക്ക് ഒരു ബോക്‌സുമാണുള്ളത്.
കോവിഡ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം കേരളത്തിലും തമിഴ്നാട്ടിലും കുറവാണെന്ന് കേന്ദ്ര സർക്കാർ കുറ്റപ്പെടുത്തിയിരുന്നു. മുൻഗണന ഗ്രൂപ്പിൽ 25 ശതമാനത്തിൽ താഴെ ആളുകൾ മാത്രമാണ് വാക്സിൻ സ്വീകരിച്ചതെന്നാണ് കേന്ദ്രം പറയുന്നത്. എന്നാൽ, കേരത്തിൽ നല്ല നിലയിൽ വാക്സിൻ നൽകാൻ സാധിച്ചുവെന്നാണ് തൻെറ അറിവെന്നാണ് ആരോഗ്യമന്ത്രി കെ.കെ ശൈലജ പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.