തിരുവനന്തപുരം: മുന്നണിയിലേക്ക് പുതിയ കക്ഷികൾ വരുേമ്പാഴുള്ള സീറ്റ് ബാധ്യത തുല്യമായി ഏൽക്കണമെന്ന് എൽ.ഡി.എഫ് ഘടകകക്ഷികളോട് സി.പി.എം. ഇതിന് എല്ലാ സഖ്യകക്ഷികളുമായും കടുത്ത സ്വരത്തിൽ തന്നെ വിലപേശുകയാണ് പാർട്ടി സംസ്ഥാന നേതൃത്വം.
നിലവിൽ എൽ.ഡി.എഫിൽ 10 കക്ഷികളാണുണ്ടായിരുന്നത്. ജോസ് കെ. മാണി വിഭാഗത്തിെൻറ മുന്നണി പ്രവേശനം ഉറപ്പായതോടെ അത് 11 ആവും.
ജോസ് വിഭാഗം കൂടി വരുന്നതോടെ ഒാരോ ജില്ലയിലും സീറ്റ് പങ്കുവെക്കുന്നതിൽ വിട്ടുവീഴ്ച മനോഭാവം വേണ്ടിവരുമെന്ന് സി.പി.െഎ അടക്കം എല്ലാ കക്ഷികളോടും സി.പി.എം നിർദേശിക്കും. ശനിയാഴ്ച ഉഭയകക്ഷി ചർച്ചയിൽ സി.പി.െഎ നേതൃത്വത്തോട് സി.പി.എം സംസ്ഥാന സെക്രട്ടറി ഇത് വ്യക്തമാക്കിയതായാണ് സൂചന. തദ്ദേശ തെരഞ്ഞെടുപ്പ് മുതൽ ക്രമീകരണം നടപ്പിൽവരുത്താനാണ് ലക്ഷ്യം.
ജോസ് പക്ഷം യു.ഡി.എഫ് വിട്ടതുമുതൽ സി.പി.എം ഒഴികെ എൽ.ഡി.എഫ് കക്ഷികൾക്ക് നെഞ്ചിടിപ്പായിരുന്നു. കെ.എം. മാണിയുടെ വരവ് തടഞ്ഞ സി.പി.െഎ മകെൻറ വരവിന് തടയിടാൻ ശ്രമിെച്ചങ്കിലും സി.പി.എമ്മിെൻറ നിശ്ചയദാർഢ്യത്തിന് മുന്നിൽ ദീർഘായുസുണ്ടായില്ല. ജോസ് വിഭാഗം എത്തുന്നതോടെ യു.ഡി.എഫിൽ കേരള കോൺഗ്രസ് മത്സരിച്ച 15 സീറ്റ് ചോദിക്കുമെന്നതായിരുന്നു സി.പി.െഎ അടക്കം കക്ഷികളുടെ ആശങ്ക. ജോസ് വിഭാഗത്തിന് സ്ഥാനാർഥികളുണ്ടായിരുന്ന 11 സീെറ്റങ്കിലും അവർക്കുവേണ്ടി എൽ.ഡി.എഫ് കണ്ടെത്തണമെന്നത് ഉറപ്പാണ്.
എൻ.സി.പിക്ക് പാലായും സി.പി.െഎക്ക് കാഞ്ഞിരപ്പള്ളിയുമായിരുന്നു ജോസ് വിഭാഗത്തിൽ നിന്നുള്ള പ്രത്യക്ഷ വെല്ലുവിളി. നിയമസഭ തെരഞ്ഞെടുപ്പിൽ ജോസ് വിഭാഗം സ്ഥിരമായി മത്സരിക്കുന്ന സീറ്റുകളിൽ ഭൂരിപക്ഷവും സി.പി.എമ്മിേൻറതാണെങ്കിലും പരസ്പരം ക്രമീകരണം വേണ്ടിവരുമെന്നത് മറ്റ് ഘടകകക്ഷികൾ തിരിച്ചറിഞ്ഞു. ജോസ് വിഭാഗത്തിെൻറ മുന്നണി പ്രവേശനത്തിന് വാശി പിടിക്കുന്ന സി.പി.എം തന്നെ സീറ്റ് പങ്കുവെക്കൽ ബാധ്യത ഏൽക്കണമെന്ന നിലപാടാണ് ഘടകകക്ഷികൾെക്കന്ന് നേതൃത്വം തിരിച്ചറിയുന്നു.
പുതിയ കക്ഷികൾ വരുേമ്പാൾ മറ്റ് കക്ഷികൾ സ്വീകരിക്കുന്ന ഇൗ നിലപാട് ഇനി തുടരാൻ ആവില്ലെന്ന വികാരമാണ് കഴിഞ്ഞ ദിവസത്തെ സംസ്ഥാന സെക്രേട്ടറിയറ്റിൽ അടക്കം ഉയർന്നത്. ഡീ ലിമിറ്റേഷനിൽ തൃശൂരിൽ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം കുറഞ്ഞപ്പോഴും സി.പി.െഎ തങ്ങളുെട സീറ്റുകളുടെ എണ്ണം കുറയ്ക്കാൻ തയാറായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.