കുമ്മനം: മാസങ്ങൾക്ക് മുമ്പ് കോട്ടയം കുമ്മനത്തു നിന്ന് അപ്രത്യക്ഷരായ ദമ്പതികൾക്ക് വേണ്ടിയുള്ള അന്വേഷണം വീണ്ടും ആരംഭിച്ചു. അറുപറ ഒറ്റക്കണ്ടത്തിൽ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവരെ ഏപ്രിൽ ആറിനാണ് കാണാതായത്. ഇവർക്കായി ഇടുക്കി, കോട്ടയം ജില്ലകളിലെ വിവിധ പ്രദേശങ്ങളിലും കായലുകളിലും മീനച്ചിലാറ്റിലും തെരച്ചിൽ നടത്തിയിരുന്നെങ്കിലും കെണ്ടത്താനായിരുന്നില്ല. തുർന്ന് അന്വേഷണം നിലച്ച മട്ടായിരുന്നു.
ഹാഷിമിെൻറ മാതാപിതാക്കൾ മുഖ്യമന്ത്രി പിണറായി വിജയന് ഇതു സംബന്ധിച്ച് വീണ്ടും പരാതി നൽകിയിരുന്നു. തുടർന്നാണ് കോട്ടയം ജില്ലാ പൊലീസ് േമധാവി വി.എം. മുഹമ്മദ് റഫീഖിെൻറ നേതൃത്വത്തിൽ പൊലീസ് പരിശോധന തുടങ്ങിയത്. കായലിെൻറ അടിത്തട്ടുവരെ ചെന്നെത്തുന്ന അത്യാധുനിക കാമറ സംവിധാനങ്ങൾ ഉപയോഗിച്ചാണ് പരിശോധന. കോട്ടയം കുമരകം ബോട്ടു ജെട്ടിയിൽ നിന്നാരംഭിച്ച പരിശോധന വേമ്പനാട്ടു കായലിലേക്കും സമീപത്തെ കനാലുകളിലേക്കും നീളും.
ഏപ്രിൽ ആറിന് രാത്രി ഭക്ഷണം വാങ്ങാനായി കാറിൽ പുറത്തുപോയ ദമ്പതികളെക്കുറിച്ച് പിന്നീട് വിവരമൊന്നും ഇല്ലാതാകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.