Posted On
date_range Updated On
date_range കടല്‍ ദുരന്തം: ജാമ്യാപേക്ഷ ഏഴിന് പരിഗണിക്കും
കൊച്ചി: കൊച്ചി പുറംകടലില്‍ ബോട്ടില്‍ ചരക്കുകപ്പല്‍ ഇടിച്ച് മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ കപ്പിത്താന്‍ അടക്കം മൂന്ന് പ്രതികള്‍ ജാമ്യാപേക്ഷ നല്‍കി. കപ്പിത്താന്‍ ഗ്രീക്ക് പൗരനായ ജോര്‍ജിയനാക്കിസ് അയോണിസ്, സെക്കൻഡ് ഓഫിസര്‍ ഗാല്‍നോസ് അത്നാനോയസ്, ഡെക്ക് സീമാന്‍ മ്യാന്മര്‍ സ്വദേശി സെവാന എന്നിവരാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിൽ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷ ഈ മാസം ഏഴിന് പരിഗണിക്കും.
പാനമയില്‍ രജിസ്റ്റര്‍ ചെയ്ത ആംബര്‍ എൽ എന്ന ചരക്കുകപ്പലാണ് കഴിഞ്ഞമാസം അപകടം വരുത്തിവെച്ചത്. മൂന്നുദിവസം മുമ്പാണ് മട്ടാഞ്ചേരി സി.ഐയുടെ നേതൃത്വത്തില്‍ പ്രതികളെ കപ്പലില്‍നിന്ന് അറസ്റ്റ് ചെയ്തത്. മൂവരും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാൻഡില്‍ കഴിയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.