ആലപ്പുഴ: കേന്ദ്രസർക്കാറിന്റെ കടൽമണൽ ഖനന നീക്കത്തിനെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി മത്സ്യത്തൊഴിലാളി കോഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസർകോട് മുതൽ തിരുവനന്തപുരംവരെ ബുധനാഴ്ച അർധരാത്രി 12 മുതൽ വ്യാഴാഴ്ച രാത്രി 12വരെ തീരദേശ ഹർത്താൽ നടത്തും. ഹാർബർ, ഫിഷ്ലാൻഡിങ് സെന്ററുകൾ, മാർക്കറ്റുകൾ എന്നിവ പൂർണമായും അടഞ്ഞുകിടക്കുമെന്ന് ജനറൽ കൺവീനർ പി.പി. ചിത്തരഞ്ജൻ എം.എൽ.എ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
യു.ഡി.എഫിലെയും എൽ.ഡി.എഫിലെയും വിവിധ രാഷ്ട്രീയപാർട്ടികളും സമുദായസംഘടനകളും ലത്തീൻസഭ, ധീവരസഭ, വിവിധ ജമാഅത്തുകൾ എന്നിവരും ഹർത്താലിന് പിന്തുണയർപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 125 കേന്ദ്രങ്ങളിൽ പ്രതിഷേധപ്രകടനവും പൊതുസമ്മേളനവും നടക്കും. ആലപ്പുഴ ജില്ലയിൽ മാത്രം 13 കേന്ദ്രങ്ങളിൽ പ്രതിഷേധമുയരും.
തൃശൂർ അരീക്കോട്-കോഓഡിനേഷൻ ചെയർമാൻ മുൻ എം.പി ടി.എൻ. പ്രതാപൻ, ആലപ്പുഴ ചെത്തി ഹാർബർ-പി.പി. ചിത്തരഞ്ജൻ, തോട്ടപ്പള്ളി-മുൻ എം.പി ടി.ജെ. ആഞ്ചലോസ്, പുന്നപ്ര ഫിഷ്ലാൻഡ്-മുൻ എം.എൽ.എ വി. ദിനകരൻ, താനൂർ- ഉമ്മർ ഒട്ടുമ്മൽ, പൊന്നാനി-കൂട്ടായി ബഷീർ, അഴീക്കൽ ഹാർബർ-ലീലാകൃഷ്ണൻ, വിഴിഞ്ഞം-പുല്ലുവിള സ്റ്റാൻലി, അർത്തുങ്കൽ-ജാക്സൺ പൊള്ളയിൽ, നീണ്ടകര- ടി. മനോഹരൻ, കൊല്ലം തങ്കശ്ശേരി- പീറ്റർ മർത്ത്യാസ്, കൊച്ചി-ചാൾസ് ജോർജ്, പൂന്തുറ-അഡ്വ. അഡോൾഫ് മൊറയിൽ, കാസർകോട്- ആർ. ഗംഗാധരൻ, വലീയഴീക്കൽ- അനിൽ ബി. കളത്തിൽ, വൈപ്പിൻ- ടി. രഘുവരൻ എന്നിവർ ഉദ്ഘാടനം നിർവഹിക്കും. കേന്ദ്രനയം തിരുത്തണമെന്നാവശ്യപ്പെട്ട് മാർച്ച് 12ന് പാലർമെന്റിലേക്ക് മാർച്ച് നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.