Posted On
date_range Updated On
date_range ഷൊർണൂരിൽ എൽ.ഡി.എഫിന് എസ്.ഡി.പി.െഎ പിന്തുണ
ഷൊർണൂർ: നഗരസഭയിൽ അധ്യക്ഷ, ഉപാധ്യക്ഷ പദത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സി.പി.എം പ്രതിനിധികൾക്ക് എസ്.ഡി.പി.ഐയുടെ പിന്തുണ. 33 അംഗ കൗൺസിലിൽ 17 അംഗങ്ങളുടെ പിന്തുണയോടെയാണ് ചെയർമാനായി എം.കെ. ജയപ്രകാശും വൈസ് ചെയർപേഴ്സനായി പി. സിന്ധുവും തെരഞ്ഞെടുക്കപ്പെട്ടത്.
16 അംഗങ്ങളുള്ള സി.പി.എമ്മിന് എസ്.ഡി.പി.െഎയുടെ ഒരംഗത്തിെൻറ പിന്തുണ കൂടി ലഭിച്ചു. അതേസമയം, കോൺഗ്രസുമായി ചേർന്ന് ബി.ജെ.പി അധികാരത്തിലെത്തുന്നത് തടയാൻ സ്വന്തം നിലക്ക് ഇടതിന് പിന്തുണ നൽകുകയായിരുന്നെന്നും ഇടതുമുന്നണിയുമായി ധാരണ ഉണ്ടായിട്ടില്ലെന്നും എൽ.ഡി.എഫ് ആവശ്യപ്പെട്ടത് പ്രകാരമല്ല പിന്തുണയെന്നും എസ്.ഡി.പി.െഎ ജില്ല പ്രസിഡൻറ് എസ്.പി. അമീറലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.