Posted On
date_range Updated On
date_range എസ്.ഡി.പി.ഐ നേതാവ് പ്രകടനത്തിനിടെ കുഴഞ്ഞു വീണു മരിച്ചു
അത്തോളി: എസ്.ഡി.പി.ഐ കോഴിക്കോട് ജില്ലാ മുന്‍ ജനറല്‍ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ നജീബ് എസ് (43) പ്രകടനത്തിനിടെ കുഴഞ്ഞു വീണു മരിച്ചു. അത്തോളിയില്‍ വച്ചായിരുന്നു സംഭവം. കുഴഞ്ഞു വീണ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പിതാവ് കുഞ്ഞസ്സന്‍ സാംക്കോ. ഭാര്യ നുഫീറ (പുളിക്കല്‍) മക്കള്‍: നജ ഫാത്തിമ, ഷാന്‍ റഹ്മാന്‍, ആദില്‍. സഹോദരങ്ങള്‍: ജംസീര്‍, നജ്‌ല. ഖബറടക്കം ചൊവ്വാഴ്ച രാവിലെ പത്തിന് തോരായി പുതിയ പള്ളി ഖബര്‍സ്ഥാനില്‍. എസ്.ഡി.പി.ഐ സംസ്ഥാന, ജില്ലാ നേതാക്കൾ വീട് സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.