തിരുവനന്തപുരം: യോഗി ആദിത്യനാഥും പിണറായി വിജയനും ഐക്യപ്പെടുന്നതിന്റെ ന്യായം സി.പി.എം പറയണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ.
ആഗോള അയ്യപ്പ സംഗമത്തില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഇടതുപക്ഷ സര്‍ക്കാറിലെ മന്ത്രിമാര്‍ തന്നെ പുകഴ്ത്താന്‍ ശ്രമിച്ചതിലൂടെ സി.പി.എം ഹിന്ദുത്വയുടെ പരസ്യപ്രചാരകരാകാൻ നടത്തുന്ന ശ്രമമാണ് പുറത്തുവന്നത്. സംഗമത്തിലേക്ക് യോഗിയെ ക്ഷണിക്കുകയും അദ്ദേഹത്തിന്റെ സന്ദേശം മന്ത്രി വി.എൻ. വാസവന് തന്നെ വായിക്കുകയും ചെയ്തത് ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള വെല്ലുവിളിയാണ്.
ന്യൂനപക്ഷങ്ങള്‍ക്കെതിരെ നിരന്തരം വാളോങ്ങുന്ന യോഗിയെയും വെള്ളാപ്പള്ളി നടേശനെയും മഹത്വവത്കരിക്കുന്ന സി.പി.എമ്മും പിണറായി വിജയനും ന്യൂനപക്ഷ സംരക്ഷകരാണെന്ന കപടവാദം ഇനിയെങ്കിലും ഉപേക്ഷിക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.