കാളികാവ് (മലപ്പുറം): വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടർ കത്തിച്ച നിലയിൽ. പൂങ്ങോട് പുളിയം കല്ലിൽ ബുധനാഴ്ച പുലർച്ചെയാണ് സംഭവം. കിഴക്കേപ്പുറം പടാര അനിലിന്റെ പുതിയ സ്കൂട്ടറാണ് കത്തി നശിച്ചത്. വാടക വീട്ടിലാണ് അനിൽ താമസിക്കുന്നത്. വെന്തോടൻ പടിയിൽ ഇന്റസ്ട്രിയൽ നടത്തുകയാണ് അനിൽ.
സ്ഫോടന ശബ്ദം കേട്ടാണ് അനിലും കുടുംബവും ഉണർന്നത്. പുറത്തിറങ്ങിയപ്പോൾ സ്കൂട്ടർ കത്തുന്നതായാണ് കണ്ടത്. സ്കൂട്ടർ പൂർണ്ണമായും കത്തിനശിച്ചു. വണ്ടി നിർത്തിയിരുന്ന ഷെഡിനും തീ പിടിച്ചു. വീടിനു തീ പിടിക്കാതെ രക്ഷപ്പെട്ടു. തൊട്ടടുത്തു നിന്ന് പെട്രോളിന്റെ കന്നാസും കണ്ടെടുത്തു. കാളികാവ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.