Posted On
date_range Updated On
date_range കാസര്‍കോട് സ്‌കൂട്ടർ ബസിലിടിച്ച് വിദ്യാര്‍ഥി മരിച്ചു
കാസര്‍കോട്: കാസര്‍കോടിലെ കളനാടിൽ സ്‌കൂട്ടർ ബസിലിടിച്ച് വിദ്യാര്‍ഥി മരിച്ചു. ചട്ടഞ്ചാല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ജാന്‍ഫിഷാന്‍ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ടു പേർ പരിക്കേറ്റു. ഗുരുതര പരിക്കേറ്റ ഇവരെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാവിലെ ഏഴ് മണിയോടെ കളനാട് ബൈപ്പാസിലെ റെയില്‍വേ മേല്‍പാലത്തിനടുത്ത് വെച്ചായിരുന്നു അപകടം. ട്യൂഷന് പോവുകയായിരുന്ന ജാന്‍ഫിഷാന്‍റെ സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് എതിരെ വന്ന ടൂറിസ്റ്റ് ബസില്‍ ഇടിക്കുകയായിരുന്നു. സംഭവ സ്ഥത്തുവെച്ചു തന്നെ ജാന്‍ഫിഷാന്‍ മരിച്ചു.
അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ അര മണിക്കൂറോളം ഗതാഗത തടസപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.