മൂന്ന് ജില്ലകളിൽ സ്കൂളുകൾക്ക് ഇന്ന് സമ്പൂർണ അവധി; അഞ്ചിടത്ത് ഭാഗികം

കോഴിക്കോട്: ശക്തമായ മഴയെയും ഉരുൾപൊട്ടലിനെയും തുടർന്ന് പാലക്കാട്, വയനാട്, കൊല്ലം ജില്ലകളിലെയും കോഴിക്കോട്, കണ്ണൂർ, മലപ്പുറം, തൃശൂർ, ഇടുക്കി ജില്ലകളിലെ വിവിധ താലൂക്കുകളിലെയും സ്കൂളുകൾക്ക് ജില്ലാ കലക്ടർമാർ ഇന്ന് അവധി പ്രഖ്യാപിച്ചു. കണ്ണൂർ ജില്ലയിലെ ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളിലും മലപ്പുറം ജില്ലയിലെ നിലമ്പൂർ, കൊണ്ടോട്ടി താലൂക്കുകളിലും ഇടുക്കി ജില്ലയിലെ ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിലും തൃശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിലും വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കനത്ത മഴയും അപകടഭീതിയും നിലനിൽക്കുന്നതിനാൽ കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിലെ നാദാപുരം, കുന്നുമ്മൽ, പേരാമ്പ്ര, ബാലുശ്ശേരി, താമരശ്ശേരി, കുന്നമംഗലം, മുക്കം എന്നീ സബ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (09.08.2018) അവധി ആയിരിക്കുമെന്ന് കലക്ടർ അറിയിച്ചു. മറ്റു സബ്‌ജില്ലകളിൽ അപകട സാധ്യതയുള്ളിടങ്ങളിൽ ഹെഡ്മാസ്റ്റർമാർക്ക് പ്രാദേശിക അവധി നൽകാവുന്നതാണ്. ഈ അവധി പിന്നീട് നികത്തുന്ന തീയതി ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരെ അറിയിക്കേണ്ടതാണ്. 

വയനാട് ജില്ലയിലെ പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള മുഴുവന്‍ സ്കൂളുകള്‍ക്കും വ്യാഴാഴ്ച ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. സ്കൂളുകൾക്കും അംഗൻവാടികൾക്കും അവധി ബാധകമായിരിക്കും.

തൃശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിലെ അംഗൻവാടി ഉൾപ്പെടെ സ്കൂളുകൾക്ക് ഇന്ന് ( ഓഗസ്റ്റ് 9 ) ജില്ലാ കലക്ടർ ടി.വി.അനുപമ അവധി പ്രഖ്യാപിച്ചു. 

കണ്ണൂർ ജില്ലയിലെ ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളിലെ പ്രഫഷനൽ കോളജുകളും അംഗൻവാടികളും ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച ജില്ലാ കലക്‌ടർ അവധി പ്രഖ്യാപിച്ചു. കണ്ണൂർ സർവകലാശാല ഓഗസ്റ്റ് 9ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും.

മലപ്പുറം ജില്ലയിലെ നിലമ്പൂർ, കൊണ്ടോട്ടി താലൂക്കുകളിലെ പ്രഫഷനൽ കോളജുകൾ ഒഴികെ എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും വ്യാഴാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. അംഗൻവാടികൾക്കും അവധി ബാധകമാണ്. പ്ലസ് വൺ ഇംപ്രൂവ്മെന്‍റ് പരീക്ഷ ഉൾപ്പെടെയുള്ള പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ല.

ഇടുക്കി ജില്ലയിലെ ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിലെ അങ്കണവാടി മുതൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച കലക്‌ടർ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പരീക്ഷകൾക്ക്‌ അവധി ബാധകമല്ല.

കൊല്ലം ജില്ലയിൽ 9.8.2018 വ്യാഴാഴ്ച പ്രൊഫഷണൽ കോളജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. അംഗൻവാടികൾ തുറക്കുമെങ്കിലും വിദ്യാർഥികൾക്ക് അവധിയായിരിക്കും. എന്നാൽ, മുൻകൂട്ടി നിശ്ചയിച്ച സർവ്വകലാശാല/ബോർഡ്‌/പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല. ഇന്നത്തെ അവധി മൂലം നഷ്ടപ്പെടുന്ന അധ്യയന ദിനത്തിന് പകരം അധ്യയന ദിവസം ക്രമീകരിക്കുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ അധികൃതർ നടപടി സ്വീകരിക്കേണ്ടതാണ്.

മഴ തുടരുന്നതിനാൽ ഡാമുകളിലും പുഴകളിലും മറ്റും ജലനിരപ്പ്‌ ഉയരുന്നുണ്ട്‌. ശക്തമായ മലവെള്ളപ്പാച്ചിലിനും സാധ്യതയുണ്ട്‌. അതിനാൽ മഴ കുറയുന്നത്‌ വരെ ഡാമുകളിലും പുഴകളിലും ഇറങ്ങാതെ സൂക്ഷിക്കണം. അപകടങ്ങളെയും ദുരന്തങ്ങളെയും തടയാൻ നമുക്ക്‌ ഒരുമിച്ച്‌ കൈകോർക്കാമെന്ന് കലക്ടർമാർ അറിയിച്ചിട്ടുണ്ട്.

വ്യാഴാഴ്ച നടത്താനിരുന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി സപ്ലിമ​​​​​െൻററി/ ഇപ്രൂവ്മ​​​​​െൻറ്​ പരീക്ഷ പ്രതികൂല കാലാവസ്ഥ കാരണം മാറ്റി. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

കണ്ണൂര്‍ സര്‍വകലാശാല വ്യാഴാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. വ്യാഴാഴ്ച നടത്താനിരുന്ന ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി സപ്ലിമ​​​​​െൻററി/ ഇപ്രൂവ്മ​​​​​െൻറ് പരീക്ഷ മാറ്റിവെച്ചിട്ടുണ്ട്.

Tags:    
News Summary - Schools and Colleges are not Working on Today -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.